നെല്ലി കൂട്ടക്കൊല: 42 വർഷങ്ങൾക്ക് ശേഷം കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നു; നടപടി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ
ഗുവാഹത്തി: നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളുടെ ജീവനെടുത്ത 1983 ലെ നെല്ലി കൂട്ടക്കൊലയെക്കുറിച്ച് ടി.പി തിവാരിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് അസം സർക്കാർ പുറത്തുവിടുന്നു. റിപ്പോർട്ട് അടുത്തമാസം 25ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുമെന്ന് മുഖ്യമന്ത്രി ഹമന്തബിശ്വ ശർമ അറിയിച്ചു. കേരളത്തോടൊപ്പം അടുത്തവർഷം ഏപ്രിലിലോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ്സിനെതിരേ കടുത്ത വിമർശനങ്ങൾ ഉണ്ടാകുമെന്ന് കരുതുന്ന റിപ്പോർട്ട് 42 വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ പുറത്തുവിടുന്നത്.
1987 ഫെബ്രുവരിയിലാണ്, രണ്ടാംലോക മഹായുദ്ധാനന്തരം ഉണ്ടായ ഏറ്റവും കൊടിയ വംശഹത്യയായി കരുതുന്ന നെല്ലി കൂട്ടക്കൊല നടന്നത്. അസമിലെ ഗുവാഹതി -നൗഗാവ് ദേശീയപാതയിലെ ജഗ്ഗി റോഡിനും മൊറിഗാവിനും ഇടയിൽ 21 ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് നെല്ലി. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 40 ലക്ഷം ബംഗാളി വംശജർക്ക് പൗരത്വം നൽകാനുള്ള ഇന്ദിരാ ഗാന്ധി സർക്കാരിന്റെ തീരുമാനത്തിൽ അസ്വസ്ഥരായ വംശീയവാദികൾ ആണ് മണിക്കൂറുകൾക്കകം ആയിരങ്ങളെ കൊന്നുതള്ളിയത്.
ഔദ്യോഗിക രേഖകളിൽ 2,191 പേർ കൊല്ലപ്പെട്ടെന്നാണ് പറയുന്നതെങ്കിലും ഇതിലും എത്രയോ പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 688 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും 378 എണ്ണവും തെളിവുകളുടെ അഭാവത്തിൽ എഴുതിത്തള്ളി. 1985ലെ അസം കരാറിന്റെ ഭാഗമായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കുകയും ചെയ്തു. ഒരാൾപോലും ശിക്ഷിക്കപ്പെടാതെ പോയെ കൊടിയ വംശഹത്യയാണ് നെല്ലിയിലേത്.
കൂട്ടക്കൊല അന്വേഷിക്കുന്നതിനും സമാനമായ സംഭവങ്ങൾ തടയുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി അടുത്തവർഷം വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ത്രിഭുവൻ പ്രസാദ് തിവാരിയുടെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിച്ചു. ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് ഒരിക്കലും പരസ്യമാക്കിയില്ല.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോൾ റിപ്പോർട്ട് പുറത്തുവിടാനുള്ള ഹിമന്ത ബിശ്വശർമയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ദേബബ്രത സൈകിയ പറഞ്ഞു. 1983ന് ശേഷം നെല്ലിയിൽ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നിരിക്കെ ഇത്രയും വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ പദ്ധതിയിടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു-മുസ്‌ലിം വിഭജനമാണ് സർക്കാരിന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയം- അദ്ദേഹം പറഞ്ഞു.
The long-secret Tewary Commission report on the 1983 Nellie massacre in Assam, where thousands of Bengali-origin Muslims were killed, has finally been approved by the state cabinet to be tabled in the Legislative Assembly after 42 years. This move, made just ahead of the upcoming elections, aims to bring the truth to light regarding one of the darkest chapters in Assam's history, whose details have remained officially suppressed for over four decades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."