HOME
DETAILS

യാത്രാമധ്യേ ഖത്തറിലിറങ്ങി ട്രംപിന്റെ സര്‍പ്രൈസ് വിസിറ്റ്; അമീറുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നതിന് അമീറിനെ പ്രശംസകൊണ്ട് മൂടി | Trump in Qatar

  
October 26, 2025 | 2:16 AM

US President Donald Trump landed in Qatar on his way to Malaysia after a European tour

ദോഹ: മലേഷ്യയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിയിലേക്കുള്ള യാത്രാമധ്യേ ഖത്തറില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സര്‍പ്രൈസ് വിസിറ്റ്. ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ പ്രാദേശിക സമയം ഇന്നലെ വൈകീട്ടോടെയാണ് ട്രംപിന്റെ പെട്ടെന്നുള്ള സന്ദര്‍ശനം ഉണ്ടായത്. ദോഹയിലിറങ്ങിയ ട്രംപ് യുഎസിന്റെ ഔദ്യോഗിക എയര്‍ഫോഴ്‌സ് വണ്ണില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനിയും ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.

കൂടിക്കാഴ്ചയ്ക്കിടെ ഖത്തര്‍ അമീറിനെ ട്രംപ് പ്രശംസ കൊണ്ട് മൂടുകയും ചെയ്തു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നത് ഖത്തര്‍ അമീറാണെന്നും പശ്ചിമേഷ്യയില്‍ മാത്രമല്ല, ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാളാണ് അമീര്‍ അല്‍ഥാനിയെന്നും ട്രംപ് വിശേഷിപ്പിച്ചു.

'അദ്ദേഹം തന്റെ രാജ്യത്തിന് പ്രിയപ്പെട്ടവനും ബഹുമാനിക്കപ്പെടുന്നവനുമാണ്. എന്താണ് കൂടുതല്‍ പ്രധാനമെന്ന് എനിക്കറിയില്ല, സ്‌നേഹിക്കപ്പെടുകയോ ബഹുമാനിക്കപ്പെടുകയോ ചെയ്യുക? നിങ്ങള്‍ക്ക് മുന്‍ഗണനയുണ്ടോ? നിങ്ങള്‍ക്ക് രണ്ടും ഉള്ളതിനാല്‍, നിങ്ങള്‍ ചുരുക്കം ചിലരില്‍ ഒരാളാണ്- അമീറിന്റെ കൈപിടിച്ച് ട്രംപ് പറഞ്ഞു. പിന്നീട് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന് നേരെ തിരിഞ്ഞ ട്രംപ്, ഇദ്ദേഹം എന്റെ സുഹൃത്തും ലോകത്തിന്റെ സുഹൃത്തും ആണെന്നും പറഞ്ഞു.
ഞങ്ങള്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതമായ ഒരു മിഡ് ഈസ്റ്റ് ഉണ്ട്. നിങ്ങള്‍ അത് വളരെക്കാലം അങ്ങനെ തന്നെ നിലനിര്‍ത്താന്‍ പോകുന്നു- ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപ് ദോഹയില്‍ ഇറങ്ങുന്ന വിവരം നേരത്തെ ഖത്തര്‍ ഭരണാധികാരികളെ വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. ഗള്‍ഫിലെ യു.എസിന്റെ ഏറ്റവും സുപ്രധാന കേന്ദ്രമാണ് അല്‍ ഉദൈദ് എയര്‍ബേയ്‌സ്.

ജനുവരിയില്‍ അധികാരമേറ്റതിനുശേഷം ട്രംപ് ആദ്യമായാണ് ഗള്‍ഫിനു പുറത്തുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഉച്ചകോടിക്ക് പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മറ്റ് നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും അജണ്ടയിലുണ്ട്.



United States President Donald Trump has thanked Qatar for its efforts in securing a ceasefire deal in Gaza as Israeli forces continued attacks on the Palestinian territory, killing at least one person and wounding four others. Trump made the comments on Saturday as he welcomed Qatari Emir Tamim bin Hamad Al Thani and Prime Minister Sheikh Mohammed bin Abdulrahman bin Jassim Al Thani on board Air Force One on Saturday, as the US president’s plane stopped to refuel in the Gulf country on its way to a summit in Malaysia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  5 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  5 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  5 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  5 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  5 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  5 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  5 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  5 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  5 days ago