HOME
DETAILS

കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിൽ: 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് രക്ഷയായി; പ്രദേശത്തെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ

  
Web Desk
October 26, 2025 | 2:54 AM

intensive landslide at koombanpara evacuating 22 families saved lives locals protest against soil excavation in the area

ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിലാണ് ഇന്നലെ രാത്രി ഉണ്ടായത്. ലക്ഷംവീട് ഉന്നതി കോളനിയിലെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് 22 കുടുംബങ്ങളെ ഇന്നലെ രാവിലെ തന്നെ മാറ്റിപ്പാർപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവാകാാൻ കഴിഞ്ഞെങ്കിലും നിരവധി വീടുകൾ മണ്ണിനടിയിലായ അവസ്ഥയിലാണ്. എന്നാൽ, തകർന്ന വീടുകളിൽ സാധനങ്ങൾ എടുക്കാൻ എത്തിയ ദമ്പതികളിൽ ഒരാൾ മണ്ണിനടിയിൽപ്പെട്ട് മരിക്കുകയും ചെയ്തു.

ദേശീയപാത വികസനത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ശക്തമായ ആരോപണം. ഏതാണ്ട് 12 ഓളം വീടുകൾക്ക് മുകളിലേക്കാണ് മണ്ണും കല്ലും ഇടിഞ്ഞുവീണത്. ഇതിൽ ആറ് വീടുകൾ പൂർണ്ണമായും തകർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ പലതവണ മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണ് മാറ്റിയ സ്ഥലങ്ങളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടതോടെയാണ് മണ്ണിടിച്ചിൽ ഭീഷണി വർദ്ധിച്ചത്.

അപകടത്തിൽപ്പെട്ട ദമ്പതികളായ ബിജുവിനെയും സന്ധ്യയെയും ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. എന്നാൽ ബിജുവിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കോൺക്രീറ്റ് പാളികൾക്കിടയിൽപ്പെട്ട നിലയിലായിരുന്നു.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പലയിടത്തും അശാസ്ത്രീയമായി വൻതോതിൽ മണ്ണ് നീക്കിയത് അപകടഭീഷണി ഉയർത്തുന്നുണ്ടെന്ന നാട്ടുകാരുടെ പരാതി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മൂന്ന് ദിവസമായി ഈ വഴിയുള്ള ഗതാഗതവും നിരോധിച്ചിരുന്നു. റവന്യു അധികൃതരുടെ നിർദേശപ്രകാരമാണ് ലക്ഷംവീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്.

 

An intensive landslide occurred at Koombanpara. The timely evacuation of 22 families prevented a major tragedy. However, one person died and another was injured while trying to retrieve belongings. Local residents allege that unscientific soil excavation for national highway construction caused the disaster.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  6 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  6 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  6 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  6 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  6 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  6 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  6 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  6 days ago