വില്ലേജ് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
താമരശ്ശേരി: പുതുപ്പാടി റിസര്‍വേ 1001ലുള്ള ഭൂമിയിലെ ക്രയവിക്രയങ്ങള്‍ പുനസ്ഥാപിക്കുക, റിസര്‍വെ 11ലെ ഭൂമിക്ക് രേഖയില്ലാത്ത മുഴുവന്‍പേര്‍ക്കും പട്ടയം നല്‍കുക, ലാന്റ് ബോര്‍ഡിലെ കേസുകള്‍ അടിയന്തിരമായി തീര്‍പ്പാക്കുക, വില്ലേജ് ഓഫിസിലെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രദേശവാസികള്‍ പുതുപ്പാടി വില്ലേജ് ഓഫിസ് ധര്‍ണ നടത്തി. ധര്‍ണാ സമരം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ഇ വര്‍ഗീസ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.ഡി ജോസഫ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ഇ ജലീല്‍, ഐ.ബി റെജി, കെ.സി വേലായുധന്‍, ടി.എം പൗലോസ്, പി.സി മാത്യു, സുനീര്‍, അനന്തനാരായണന്‍, ബാബു പീറ്റര്‍, നാഫി കൊട്ടാരക്കോത്ത്, ജയശ്രീ ഷാജി, സലോമി, അംബിക മംഗലത്ത്, അബ്ദുള്‍ സലാം, മുരളീധരന്‍, പി.കെ സുകുമാരന്‍, ഷാജി സംസാരിച്ചു. മാര്‍ച്ചിനും ധര്‍ണക്കും വിജയന്‍ പുതുശ്ശേരി, മനോജ് പയോണ, പി.കെ ഇമ്പിച്ചി, മൊയ്തുമുട്ടായി, പി.കെ ഹുസൈന്‍, ജോണ്‍ പാലാഴി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."