മധുരം പകര്‍ന്ന് ഓണം-ബക്രീദ് പായസമേള തുടങ്ങി
കോഴിക്കോട്: അമ്പലപ്പുഴ പാല്‍പായസം, പാലട തുടങ്ങി മലയാളികളുടെ നാവില്‍ മധുരം പകര്‍ന്ന് കെ.ടി.ഡി.സിയിലെ മുന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓണം-ബക്രീദ് പായസമേള തുടങ്ങി. മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറിലെ കെ.ടി.ഡി.സി ഹോട്ടല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരാണ് മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ പായസമേള സംഘടിപ്പിച്ചത്.
കെ.ടി.ഡി.സിയുടെ മുന്‍ കരാര്‍ തൊഴിലാളിയായിരുന്ന മൂവി ജയത്തിന്റെ ആഭിമുഖ്യത്തിലാണു പായസമേള നടക്കുന്നത്. പരിപ്പു പായസം, കാരറ്റു പായസം, മികസഡ് പായസം തുടങ്ങിയവയെല്ലാം മേളയിലുണ്ട്. കപ്പിന് 30 രൂപയും ലിറ്ററിന് 240 രൂപയുമാണു വില. 125 രൂപയ്ക്ക് അര ലിറ്റര്‍ പായസം ലഭിക്കും. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കെ.ടി.ഡി.സി ഹോട്ടല്‍ സംഘടിപ്പിച്ചുവരുന്ന പായസമേളകളിലെ മുഖ്യപാചകക്കാരന്‍ തന്നെയാണ് ഇക്കുറിയും പായസമുണ്ടാക്കുന്നത്. പായസമേള 14 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."