HOME
DETAILS
MAL
പ്രൊജക്ട് സമര്‍പ്പിക്കാന്‍ വൈകുന്ന സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും
backup
September 08 2016 | 23:09 PM
കോഴിക്കോട്: ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രോജക്ടുകള്‍ ഒന്‍പതിനകം ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിന്റെ അഞ്ചുശതമാനം ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ അധികാര വികേന്ദ്രീകരണത്തിനുള്ള സംസ്ഥാനതല കോ-ഓഡിനേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചു. 10നകം ജില്ലാ ആസൂത്രണ സമിതികള്‍ക്ക് പ്രൊജക്ടുകള്‍ സമര്‍പ്പിക്കാത്ത സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 30 വരെ സമര്‍പ്പിക്കാം. ഇവരുടെ വികസന ഫണ്ട് വിഹിതത്തില്‍ അഞ്ചുശതമാനം കിഴിവു വരുത്തും. 30നു ശേഷം സമര്‍പ്പിക്കുന്ന സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്ന് 10 ശതമാനം കിഴിവു വരുത്താനും കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."