ഓണാഘോഷം: രണ്ടുദിനം നഗരം സാഹിത്യസമ്പന്നം
കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ 13, 14 തിയതികളിലായി സാഹിത്യചര്‍ച്ചയും കവിതാമേളയും നടത്തും. 13ന് വൈകിട്ട് 3.30ന് എം.ടി വാസുദേവന്‍ നായരുടെ സാഹിത്യലോകം പരിചയപ്പെടുത്തുന്ന 'എം.ടിയും മലയാള സാഹിത്യവും' സെമിനാര്‍ നടക്കും. എം.ടിയുടെ നോവല്‍, ചെറുകഥ, തിരക്കഥ എന്നിവയെകുറിച്ച് സാഹിത്യപ്രതിഭകള്‍ സംസാരിക്കും. പി.വത്സല ഉദ്ഘാടനം നിര്‍വ്വഹിക്കും.
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും നോവലിസ്റ്റുമായ ഡോ. ഖദീജ മുംതാസ് എം.ടിയുടെ നോവലുകളെ സംബന്ധിച്ച് സംസാരിക്കും. നിരൂപകന്‍ വി.സുകുമാരന്‍ എം.ടിയുടെ ചെറുകഥ എന്ന വിഷയത്തിലും ആര്‍.വി.എം ദിവാകരന്‍ എം.ടിയുടെ തിരക്കഥകളെക്കുറിച്ചും പ്രഭാഷണം നടത്തും. സാഹിത്യ നിരൂപകന്‍ പി.കെ പോക്കര്‍ മോഡറേറ്ററാവും.
14ന് വൈകിട്ട് 3.30 ന് നടക്കുന്ന കാവ്യമേള ടി.പി രാജീവന്‍ ഉദ്ഘാടനം ചെയ്യും. കവി പി.കെ ഗോപി അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."