HOME
DETAILS

പി.എംശ്രീ:പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ച ആരംഭിച്ചു,നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍

  
Web Desk
October 27, 2025 | 11:03 AM

pm sree-binoy viswom meet pinarayi vijayan

ആലപ്പുഴ:പി.എം ശ്രീയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തുന്നു.ആലപ്പുഴയിലാണ് കൂടിക്കാഴ്ച. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിനു മുന്‍പ് ബിനോയ് വിശ്വം പറഞ്ഞു.

പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം, ഇതിന് സംസ്ഥാന നേതൃത്വം നീക്കം തുടങ്ങി. ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പി.എം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കുന്നത് സാവധാനത്തിലാക്കാനാണ് തീരുമാനം. ഇതുപ്രകാരം പി.എം ശ്രീ പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. ഇത് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം ലഭിച്ച ശേഷമെ ഉദ്യോഗസ്ഥര്‍ കൈമാറൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടാതെ, സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടത് മുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെ പി.എം ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന സാധ്യതയും ചര്‍ച്ച ചെയ്യും. ശേഷം പി.എം ശ്രീയെ കുറിച്ച് പഠിക്കുന്നതിന് എല്‍.ഡി.എഫില്‍ സബ്കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയായിരിക്കും തുടര്‍നടപടികള്‍ ഏത് വിധത്തില്‍ വേണമെന്ന് നിര്‍ദേശിക്കുക.

പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടത് നിയമവകുപ്പിന്റെ ഉപദേശം മറികടന്ന്. പദ്ധതി നടപ്പാക്കിയാല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്ന സാഹചര്യത്തില്‍ ധാരണാപത്രം ഒപ്പിടുന്നതിന് മുന്‍പ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഭരണവകുപ്പിനെ അറിയിക്കാനായിരുന്നു നിര്‍ദേശം. ഇതു മറികടന്നാണ് പദ്ധതിയില്‍ ഒപ്പിട്ടത്.

2024 സെപ്റ്റംബറിലാണ് വിഷയം മന്ത്രിസഭാ യോഗത്തില്‍ വരുന്നത്. നയപരമായ തീരുമാനം എടുക്കണമെങ്കില്‍ ആദ്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും ശേഷം മന്ത്രിസഭ അംഗീകരിച്ചെങ്കില്‍ മാത്രമേ ധാരണാപത്രത്തില്‍ ഒപ്പിടാവൂ എന്നുമാണ് നിയമവകുപ്പ് ഉപദേശം നല്‍കിയത്. ഇതു കണക്കിലെടുത്തും മന്ത്രിസഭാ യോഗത്തിലെ സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പും പരിഗണിച്ച് പദ്ധതിയില്‍ ഒപ്പിടേണ്ടെന്ന് അന്ന് തീരുമാനത്തിലെത്തിയിരുന്നു. എന്നാല്‍ നിയമവകുപ്പിന്റെ അതേ ഉപദേശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  11 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  11 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  11 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  11 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  11 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  11 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  11 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  11 days ago