HOME
DETAILS

വേണ്ടത് വെറും ഏഴ് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

  
October 27, 2025 | 11:59 AM

sanju samson need seven runs to create a new milestone in t20

ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഒക്ടോബർ 29നാണ് പരമ്പരക്ക് തുടക്കമാവുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര 2-1ന് നഷ്ടമായ ഇന്ത്യ ടി-20 പരമ്പര സ്വന്തമാക്കാനാവും കളത്തിൽ ഇറങ്ങുക. 

ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു ടി-20 ടീമിന്റെ ഭാഗമാണ്. ഈ പരമ്പരയിൽ ബാറ്റിംഗ് തിളങ്ങാൻ സാധിച്ചാൽ ഒരു തകർപ്പൻ റെക്കോർഡ് സഞ്ജുവിനെ തേടിയെത്തും. 

അന്താരാഷ്ട്ര ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാനുള്ള സുവർണാവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.  ഇതിനായി രാജസ്ഥാൻ റോയൽസ് നായകന് വേണ്ടത് വെറും ഏഴ് റൺസ് മാത്രമാണ് വേണ്ടത്. ഇന്റർനാഷണൽ ടി-20യിൽ ഇതുവരെ 993 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. ടി-20യിൽ മൂന്ന് സെഞ്ച്വറിയും, അർദ്ധ സെഞ്ച്വറിയും സഞ്ജുവിന്റെ പേരിലുണ്ട്. 

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു.

മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. ഈ മിന്നും പ്രകടനം ഓസ്‌ട്രേലിയയിലും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്. 

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

There are only a few days left for the India-Australia five-match T20I series to begin. The series begins on October 29. If wicketkeeper Sanju can shine in this series, he can set a new record.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  11 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  11 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  11 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  11 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  11 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  11 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  11 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  11 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  11 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  11 days ago