HOME
DETAILS

ഓസ്‌ട്രേലിയൻ പരമ്പരയിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ ആ താരമായിരിക്കും: സഹീർ ഖാൻ

  
October 27, 2025 | 12:21 PM

zaheer khan talks about abhishek sharma performance in t20

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരക്ക് ഒക്ടോബർ 29 മുതലാണ് തുടക്കമാവുന്നത്. അഞ്ചു ടി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായിട്ടായിരിക്കും ഓസ്ട്രേലിയ സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. എന്നാൽ ഏകദിനത്തിലേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചുവരാനായിരിക്കും ഇന്ത്യ ടി-20 പരമ്പരയിലൂടെ ലക്ഷ്യം വെക്കുക.

ഈ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടർ ആരായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെയാണ് സഹീർ ഖാൻ എക്സ് ഫാക്ടർ എന്ന് വിശേഷിപ്പിച്ചത്. അതേസമയം ഓസ്‌ട്രേലിയയുടെ എക്സ് ഫാക്ടറായി ട്രാവിസ് ഹെഡിനെയും സഹീർ ഖാൻ തെരഞ്ഞെടുത്തു. ക്രിക് ബസിലൂടെയായിരുന്നു മുൻ ഇന്ത്യൻ താരം തന്റെ പ്രവചനം നടത്തിയത്. 

ഏഷ്യ കപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു അഭിഷേക് ശർമ്മ നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നും 314 റൺസ് ആണ് അഭിഷേക് ശർമ തന്റെ ബാറ്റിൽ നിന്നും അടിച്ചെടുത്തത്. മൂന്ന് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയാണ് താരം ഫിഫ്റ്റി നേടി തിളങ്ങിയത്. ശ്രീലങ്കക്കെതിരെ  31 പന്തിൽ 61 റൺസാണ് അഭിഷേക് നേടിയത്. എട്ട് ഫോറുകളും രണ്ട് സിക്സുമാണ് താരം സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരെ 37 പന്തിൽ 75 റൺസാണ് അഭിഷേക് നേടിയത്. ആറ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം നേടിയത്. പാകിസ്താനെതിരെ 39 പന്തിൽ നിന്നും 74 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും അഞ്ചു കൂറ്റൻ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

ഈ ടൂർണമെന്റിൽ 300 റൺസ് നേടിയതോടെ ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറിയിരുന്നു. ഇതാദ്യമായാണ് ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിന്റെ ഒരു താരം 300+ സ്കോർ കടത്തുന്നത്. പാകിസ്താൻ താരം മുഹമ്മദ് റിസ്‌വാന്റെ പേരിലാണ് ഇതിനു മുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത്. 2022 ടൂർണമെന്റിൽ ആറ് മത്സരങ്ങളിൽ നിന്നും 281 റൺസായിരുന്നു താരം നേടിയിരുന്നത്. 

ഏഷ്യ കപ്പിലെ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഐസിസി ടി-20 റാങ്കിങ്ങിലും മികച്ച മുന്നേറ്റം അഭിഷേക് ശർമ്മ നടത്തിയിരുന്നു. ഐസിസി ടി-20 റാങ്കിങ്ങിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് താരം. 931 പോയിന്റ് സ്വന്തമാക്കിയാണ് അഭിഷേക് ശർമ്മ ഒന്നാണ് സ്ഥാനത്തെത്തിയത്. ഐസിസി ടി-20 റാങ്കിങ്ങിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന പോയിന്റാണിത്. 919 റേറ്റിംഗ് പോയിന്റുകൾ നേടിയ ഇംഗ്ലണ്ട് താരം ഡേവിഡ് മലനെ മറികടന്നാണ്‌ താരത്തിന്റെ ഈ നേട്ടം. 2020ലാണ് ഇംഗ്ലീഷ് താരം ഈ നേട്ടം കൈവരിച്ചത്. 

The India-Australia T20 series begins on October 29. The series will consist of five T20 matches. Former Indian pacer Zaheer Khan has revealed who will be the X-factor for the Indian team in this series. Zaheer Khan described Indian opener Abhishek Sharma as the X-factor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  6 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  6 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  7 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  7 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  7 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  7 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  7 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  7 days ago