HOME
DETAILS

ചരിത്രത്തിലെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

  
October 27, 2025 | 2:09 PM

uae cabinet approves largest federal budget ever aed 924 billion for 2026

ദുബൈ: 2026-ലെ വാർഷിക ഫെഡറൽ ബജറ്റിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഫെഡറേഷൻ സ്ഥാപിതമായതിനു ശേഷമുള്ള ഏറ്റവും ഉയർന്ന ബജറ്റാണിത്. ഏകദേശം 92.4 ബില്യൺ ദിർഹം വരുമാനം പ്രതീക്ഷിക്കുന്ന ഈ ബജറ്റിൽ, സന്തുലിതമായ ചെലവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ബജറ്റിന് അംഗീകാരം നൽകുന്നതായി പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും ആഗോളതലത്തിലെ മുന്നേറ്റത്തിന്റെയും സൂചനയാണ് ബജറ്റ് എന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.

"ഞങ്ങളുടെ ബജറ്റുകൾ സന്തുലിതമാണ്, ഞങ്ങളുടെ നിക്ഷേപങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ വിദേശ വ്യാപാരം ത്വരിതഗതിയിലാകുന്നു, ഞങ്ങളുടെ സമ്പദ്‌വ്യവസ്ഥ വളരുകയാണ്," അദ്ദേഹം പറഞ്ഞു. 

"അറബ് ലോകത്ത് ഒന്നാമതും നേരിട്ടുള്ള വിദേശ നിക്ഷേപം കയറ്റുമതി ചെയ്യുന്ന മികച്ച 20 ആഗോള സമ്പദ്‌വ്യവസ്ഥകളിൽ ഒന്നുമാണ് യുഎഇ." അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രധാന സാമ്പത്തിക നേട്ടങ്ങൾ:

  • വിദേശ നിക്ഷേപം: 2024-ൽ യുഎഇയുടെ വിദേശ നിക്ഷേപം ഒരു ട്രില്യൺ അമ്പത് ദശലക്ഷം ദിർഹമിൽ എത്തിയിരുന്നു. വിദേശ നിക്ഷേപത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
  • കയറ്റുമതിയിലെ കുതിപ്പ്: 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടയിൽ, യുഎഇയുടെ കയറ്റുമതി വികസന നയം ഫലപ്രദമായി നടപ്പാക്കിയതിലൂടെ കയറ്റുമതിയിൽ 103 ശതമാനം വർദ്ധനവ് ഉണ്ടായി. ഏകദേശം 470 ബില്യൺ ദിർഹത്തിൽ നിന്ന് ഇത് 950 ബില്യൺ ദിർഹമായി ഉയർന്നു. മന്ത്രിസഭാ യോഗത്തിൽ, സാമ്പത്തിക, സഹകരണ മേഖലകളിലായി 35 അന്താരാഷ്ട്ര കരാറുകളും മെമ്മോറാണ്ടങ്ങളും അംഗീകരിക്കുകയും ചെയ്തു. 

heikh mohammed bin rashid announced uae's record aed 92.4 billion 2026 budget, boosting investments, exports, and sustainable development under strong economic vision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  6 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  6 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  6 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  6 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  6 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  6 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  6 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  6 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  6 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  6 days ago