HOME
DETAILS

പുറത്തായത് നിരാശപ്പെടുത്തി, ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ അർഹനാണ്: തുറന്ന് പറഞ്ഞ് സൂപ്പർതാരം

  
October 27, 2025 | 2:35 PM

Karun Nair has shared his disappointment at not being able to make it to Indian criket team

അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം കരുൺ നായർ ഇടം നേടിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കരുൺ നായർ നാല് മത്സരങ്ങളിൽ നിന്നും 205 റൺസായിരുന്നു നേടിയിരുന്നത്. ഇതിനു പിന്നാലെ നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മാത്രമല്ല സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയുള്ള പരമ്പരയിലും താരത്തിന് ഇടം നേടാനായില്ല.

ഇപ്പോൾ ടീമിൽ ഇടം നേടാൻ സാധിക്കാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് കരുൺ നായർ. കഴിഞ്ഞ രണ്ട് വർഷത്തെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ താൻ ഇന്ത്യൻ ടീമിൽ കളിക്കാൻ അർഹനാണെന്നാണ് കരുൺ നായർ പറഞ്ഞത്. 

''ടീമിൽ നിന്ന് പുറത്തായത് വളരെ നിരാശാജനകമാണ്, കഴിഞ്ഞ രണ്ട് വർഷത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾക്ക് ശേഷം ഞാൻ അവിടെ ഉണ്ടായിരിക്കാൻ അർഹനാണെന്ന് എനിക്കറിയാം. ആളുകൾക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവാം. എന്നാൽ വ്യക്തിപരമായി എന്റെ അഭിപ്രായം എന്തെന്നാൽ ഞാൻ ഇതിലും മികച്ചത് അർഹിക്കുന്നു എന്നാണ്'' കരുൺ നായർ പറഞ്ഞു. 

നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് കരുൺ നായർ ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. 2017ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കരുൺ നായർ അവസാനമായി ഇതിനു മുമ്പ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം കൂടിയാണ് കരുൺ നായർ. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരം ട്രിപ്പിൾ സെഞ്ച്വറി നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് കരുൺ. 

സമീപകാലങ്ങളിൽ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് കരുൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നേടിരുന്നത്. 2024ലെ രഞ്ജി ട്രോഫിയിലെ വിദർഭയുടെ കിരീട നേട്ടത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് കരുൺ. 16 ഇന്നിങ്സിൽ നിന്നും 53.9 എന്ന മികച്ച ആവറേജിൽ 863 റൺസാണ് കരുൺ അടിച്ചെടുത്തത്.

 രഞ്ജി ട്രോഫിയിൽ മാത്രം ഒതുങ്ങുന്നതല്ല കരുണിന്റെ പോരാട്ടവീര്യങ്ങൾ. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകർപ്പൻ പ്രകടനമാണ്‌ കരുൺ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്നും 779 റൺസാണ് താരം അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 255 റൺസും കരുൺ നേടി. ഒമ്പത് സെഞ്ച്വറികളാണ് താരം 2024-25 ആഭ്യന്തര ക്രിക്കറ്റിൽ നേടിയത്. 

Karun Nair has shared his disappointment at not being able to make it to Indian criket team. Karun Nair said that considering his performances in the last two years, he deserves to play in the Indian team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  4 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  4 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  4 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  4 days ago
No Image

പിവിസി ഫ്ലെക്‌സുകൾ വേണ്ട; ഇനി കോട്ടൺ മാത്രം: ഹരിതചട്ടം കർശനമാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ; പൊതുജനങ്ങൾക്ക് പരാതി നൽകാം

Kerala
  •  4 days ago
No Image

ഖത്തറിന്റെ ആകാശത്ത് നാളെ അത്ഭുതക്കാഴ്ച; കാണാം ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ

qatar
  •  4 days ago
No Image

കായംകുളത്ത് പിതാവിനെ വെട്ടിക്കൊന്ന കേസ്: അഭിഭാഷകനായ മകൻ നവജിത്തിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

crime
  •  4 days ago
No Image

ക്രിസ്മസ്-പുതുവത്സര ആഘോഷം: ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ; 62 ലക്ഷം പേർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

എറണാകുളത്ത് കഞ്ചാവുമായി റെയിൽവേ ജീവനക്കാരൻ വീണ്ടും പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് സംശയം

Kerala
  •  4 days ago