HOME
DETAILS

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; കൊലചെയ്യപ്പെട്ട യുവാവിന്റെ ഹാർഡ് ഡിസ്കിൽ 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങൾ

  
October 28, 2025 | 12:55 PM

murder of live-in partner pornographic images of over 15 women found on hard drive

ന്യൂഡൽഹി: ഡൽഹിയിൽ ലിവ് ഇൻ പങ്കാളിയും മുൻ കാമുകനും ചേർന്ന് കൊലപ്പെടുത്തിയ യുവാവിൻ്റെ പക്കൽ 15-ലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. ഡൽഹി ഗാന്ധിവിഹാറിൽ കൊല്ലപ്പെട്ട രാംകേശ് മീണയുടെ (32) ഹാർഡ് ഡിസ്‌ക് പരിശോധിച്ചപ്പോഴാണ് നിർണ്ണായകമായ ഈ വിവരം പൊലിസിന് ലഭിച്ചത്.

 ഈ ദൃശ്യങ്ങൾ സ്ത്രീകളുടെ സമ്മതത്തോടെ പകർത്തിയതാണോ അതോ രഹസ്യമായി ചിത്രീകരിച്ചതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ദൃശ്യങ്ങൾ പരിശോധിച്ച് ഈ യുവതികളെ തിരിച്ചറിയാനും അവരിൽനിന്ന് മൊഴിയെടുക്കാനുമുള്ള ശ്രമങ്ങൾ പൊലിസ് ആരംഭിച്ചിട്ടുണ്ട്.രാംകേശ് മീണയെ ഒപ്പം താമസിച്ചിരുന്ന അമൃത ചൗഹാനും (21) മുൻ കാമുകനായ സുമിത് കശ്യപും സുഹൃത്ത് സന്ദീപ് കുമാറും ചേർന്നാണ് കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ളാറ്റിലിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

 പ്രതികാരക്കൊലയിലേക്ക് നയിച്ച കാരണം

  • തൻ്റെ സ്വകാര്യദൃശ്യങ്ങൾ രാംകേശ് മീണ പകർത്തി ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മുഖ്യപ്രതിയായ അമൃത ചൗഹാൻ പൊലിസിന് മൊഴി നൽകി.
  • മേയ് മാസം മുതലാണ് അമൃതയും രാംകേശ് മീണയും ഒരുമിച്ച് താമസം തുടങ്ങിയത്.
  • ഇതിനിടെ രാംകേശ് മീണ തൻ്റെ നഗ്നദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതായി അമൃത അറിഞ്ഞു.
  • ദൃശ്യങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും രാംകേശ് മീണ വിസമ്മതിച്ചു.
  • ഇതിനെത്തുടർന്ന് അമൃത മുൻ കാമുകനായ സുമിത് കശ്യപിനെ വിവരമറിയിച്ചു.
  • സുമിത് കശ്യപാണ് രാംകേശിനെ 'ഒരു പാഠം പഠിപ്പിക്കണം' എന്ന് പറഞ്ഞ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത്. സുഹൃത്തായ സന്ദീപ് കുമാറിനെയും കൂട്ടി ഒക്ടോബർ അഞ്ചിന് രാത്രി ഇവർ കൃത്യം നടപ്പാക്കി.

 ക്രൈം വെബ് സീരീസുകൾ പ്രചോദനം

ഉത്തർപ്രദേശിലെ മൊറാദ്ബാദ് സ്വദേശിനിയും ഫോറൻസിക് സയൻസ് ബിരുദവിദ്യാർഥിനിയുമാണ് അമൃത ചൗഹാൻ. ക്രൈം വെബ്‌സീരിസുകളുടെ സ്ഥിരം പ്രേക്ഷകയായിരുന്ന അമൃതയ്ക്ക് കൊലപാതകം നടത്താൻ ഇത്തരം സീരീസുകൾ പ്രചോദനമായെന്നും പൊലിസ് പറയുന്നു.ഒക്ടോബർ ആറിനാണ് രാംകേശ് മീണയുടെ മൃതദേഹം തിമർപുർ ഗാന്ധിവിഹാറിലെ ഫ്ളാറ്റിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന രാംകേശ് മീണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മുഖംമറച്ച രണ്ടുപേർ ഫ്ളാറ്റിൽ എത്തിയതായി കണ്ടെത്തി. തീപിടിത്തത്തിനു തലേന്നാണ് ഇവർ വന്നത്. പിന്നീട് മൂന്നാളുകൾ ഒരുമിച്ച് പുറത്തുപോകുന്നതും അതിനുപിന്നാലെ തീപിടിത്തമുണ്ടായതും ദൃശ്യങ്ങളിൽ വ്യക്തമായി.സിസിടിവി ദൃശ്യങ്ങളിലെ യുവതി രാംകേശിനൊപ്പം താമസിച്ചിരുന്ന അമൃത ചൗഹാനാണെന്ന് മൊബൈൽഫോൺ ടവർ ലൊക്കേഷൻ പരിശോധനയിലൂടെ പൊലിസ് സ്ഥിരീകരിച്ചു. തുടർന്ന് ഒക്ടോബർ 18-ന് അമൃതയെ കസ്റ്റഡിയിലെടുത്തു.ചോദ്യംചെയ്യലിൽ കൊലപാതക വിവരം അമൃത വെളിപ്പെടുത്തി. തുടർന്ന് മുൻകാമുകൻ സുമിത് കശ്യപിനെയും സന്ദീപ് കുമാറിനെയും കസ്റ്റഡിയിലെടുത്തു.എൽപിജി വിതരണകേന്ദ്രത്തിൽ ജോലിചെയ്യുന്ന സുമിത്തിന് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാൽ എത്രസമയം കൊണ്ട് പൊട്ടിത്തെറിക്കുമെന്ന് അറിയാമായിരുന്നു. ഇത് കൊലപാതക രീതി ആസൂത്രണം ചെയ്യാൻ സഹായിച്ചു.

 കൃത്യം നടത്തിയശേഷം രാംകേശ് മീണയുടെ ലാപ്ടോപ്പുകളും ഹാർഡ് ഡിസ്‌കും പ്രതികൾ കൈക്കലാക്കിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോൾ പൊലിസ് ഇത് പിടിച്ചെടുത്തു. ഈ ഹാർഡ് ഡിസ്‌ക് പരിശോധനയിലാണ് അമൃതയുടേതല്ലാതെ 15-ലേറെ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയത്. മിക്ക ദൃശ്യങ്ങളും ലാപ്ടോപ്പ് ഉപയോഗിച്ചാണ് പകർത്തിയതെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  6 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  6 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  6 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  6 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  6 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  6 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  6 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  6 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  6 days ago