HOME
DETAILS

ഇന്ത്യൻ ടീമിലെ ഞങ്ങളുടെ ഒരേയൊരു വെല്ലുവിളി അവനാണ്: മിച്ചൽ മാർഷ്

  
October 28, 2025 | 1:27 PM

Mitchell Starc has spoken about the player who is likely to create a challenge for the Indian team

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. അഞ്ചു ടി-20 മത്സരങ്ങളാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുക. ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ നിരയിൽ വെല്ലുവിളി സൃഷ്ടിക്കാൻ സാധ്യതയുള്ള താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉണ്ടാക്കുമെന്നാണ് മിച്ചൽ മാർഷ് പറഞ്ഞത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഓസീസ് ക്യാപ്റ്റൻ. 

''തീർച്ചയായും അഭിഷേക് കഴിവുള്ള താരമാണ്. കഴിഞ്ഞ കുറച്ചു കാലമായി അവൻ സൺറൈസേഴ്‌സ് ഹൈദരാബാദിനും ഇന്ത്യക്കും വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അവൻ ഞങ്ങൾക്ക് ഒരു വെല്ലുവിളിയാകും. എന്നാൽ ലോകത്തിലെ മികച്ച താരങ്ങൾക്കെതിരെ സ്വയം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അവൻ അത്തരത്തിലൊരു താരമാണ്'' മിച്ചൽ മാർഷ് പറഞ്ഞു. 

2025 ഏഷ്യ കപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു അഭിഷേക് ശർമ്മ നടത്തിയത്. ഏഴ് മത്സരങ്ങളിൽ നിന്നും 314 റൺസ് ആണ് അഭിഷേക് ശർമ തന്റെ ബാറ്റിൽ നിന്നും അടിച്ചെടുത്തത്. മൂന്ന് ഫിഫ്റ്റിയും താരം സ്വന്തമാക്കിയിട്ടുണ്ട്.  ടൂർണമെന്റിൽ 300 റൺസ് നേടിയതോടെ ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറിയിരുന്നു. ഇതാദ്യമായാണ് ടി-20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യ കപ്പിന്റെ ഒരു താരം 300+ സ്കോർ കടത്തുന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഓസ്‌ട്രേലിയക്കെതിരെയും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായിട്ടായിരിക്കും ഓസ്ട്രേലിയ സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. എന്നാൽ ഏകദിനത്തിലേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചുവരാനായിരിക്കും ഇന്ത്യ ടി-20 പരമ്പരയിലൂടെ ലക്ഷ്യം വെക്കുക.

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിം​ഗു സിം​ഗ്, വാഷിം​ഗ്ടൺ സുന്ദർ.

The India-Australia T20 series begins tomorrow. India will play five T20 matches against Australia. Ahead of the first match, Australian captain Mitchell Starc has spoken about the player who is likely to create a challenge for the Indian team. Mitchell Marsh said that Indian opener Abhishek Sharma will pose a big challenge for Australia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  a day ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  a day ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  a day ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  a day ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  a day ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

ഇൻഡിഗോ പ്രതിസന്ധി: 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  a day ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  a day ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  a day ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  a day ago