സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കിയിൽ ഖനനത്തിന് താൽക്കാലിക നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നാളെയും ജാഗ്രത തുടരും
നാളെയും ഈ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
ഇടുക്കിയിൽ ഖനന നിരോധനം
അതിനിടെ, കനത്ത മഴയുടെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇടുക്കിയിൽ ഖനനത്തിനും മണ്ണെടുപ്പിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇടുക്കി ദേവികുളം താലൂക്കിലെ ഖനനപ്രവർത്തനങ്ങളാണ് പൂർണ്ണമായും നിരോധിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഖനനം പാടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടിമാലി, പള്ളിവാസൽ എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശമെന്ന നിലയിൽ ഈ സുപ്രധാന തീരുമാനം.
The India Meteorological Department (IMD) has issued a Yellow Alert for heavy rainfall in eight districts of Kerala. This alert warns of the possibility of isolated heavy rain (6.45 cm to 11.55 cm in 24 hours).
In light of the heavy rain warning and the risk of landslides, a temporary ban on quarrying and mining activities has been imposed in the hilly district of Idukki as a precautionary measure. People in hilly and low-lying areas are advised to be vigilant and follow safety instructions from the authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."