HOME
DETAILS

ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം; കോഴിക്കോട് ബസ് ജീവനക്കാരൻ പിടിയിൽ

  
Web Desk
October 28, 2025 | 3:10 PM

tourist bus employee arrested for sexual assault on woman passenger in kozhikode

കോഴിക്കോട്: ടൂറിസ്റ്റ് ബസിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. ചൂലൂർ സ്വദേശിയായ രജീഷിനെയാണ് കോഴിക്കോട് കസബ പൊലിസ് അറസ്റ്റ് ചെയ്തത്. എ വൺ ട്രാവൽസിന്റെ ബസ്സിൽ ബെംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.ഒക്ടോബർ 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

യാത്രയ്ക്കിടെ ബസിൽ വെച്ച് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ബസ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ പ്രതി വീണ്ടും ലൈംഗികാതിക്രമം നടത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് കസബ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എ.എസ്.ഐമാരായ രാജേഷ്, രജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ രജീഷിനെ റിമാൻഡ് ചെയ്തു.

കൊൽക്കത്തയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ യുവതിക്ക് അതിക്രൂര ലൈംഗികാതിക്രമം; 2012 പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിലെ പ്രതിക്കെതിരെ കേസ്

കൊൽക്കത്ത: കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള നൈറ്റ് ക്ലബിൽവെച്ച് യുവതി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി പരാതി. 2012-ലെ വിവാദമായ പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്കെതിരെ അടക്കം പൊലിസ് കേസെടുത്തു.ഞായറാഴ്ച പുലർച്ചെ 4 നും 5 നും ഇടയിലാണ് കൊൽക്കത്തയിലെ ഹയാത്ത് റീജൻസിക്കുള്ളിലെ പ്ലേ ബോയ് ക്ലബിൽ സംഭവം നടന്നത്.ഭർത്താവിനും സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം വാരാന്ത്യ ക്ലബിൽ പങ്കെടുക്കാനെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.യുവതിയെ ബിയർ കുപ്പികൾ കൊണ്ട് ആക്രമിച്ചതായും പരാതിയിൽ പറയുന്നു.

ബിധാൻനഗർ സൗത്ത് പൊലിസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പാർക്ക് സ്ട്രീറ്റ് സ്വദേശികളായ നാസിർ ഖാൻ, ഇയാളുടെ ബന്ധുവായ ജുനൈദ് ഖാൻ എന്നിവർക്കെതിരെയാണ് കേസ്.നാസിർ ഖാൻ 2012 ഫെബ്രുവരി 6 ന് സുസെറ്റെ ജോർദാൻ എന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട് പത്ത് വർഷം തടവുശിക്ഷ അനുഭവിച്ച് അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ വ്യക്തിയാണ്. സുസെറ്റെ ജോർദാൻ സംഭവം നടന്ന് നാല് വർഷത്തിന് ശേഷം അസുഖബാധിതയായി മരിച്ചിരുന്നു.

 നൈറ്റ് ക്ലബിലെ തർക്കവും ആക്രമണവും

ഞായറാഴ്ച രാത്രി നൈറ്റ് ക്ലബിൽവെച്ച് യുവതിയും സംഘവും ഇരിക്കുമ്പോൾ ജുനൈദ് ഖാനും നാസിർ ഖാനും സുഹൃത്തുക്കളും എത്തി.ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും അത് കൈയാങ്കളിയിലേക്ക് വഴിമാറുകയും ആയിരുന്നു.പരാതിക്കാരിയെ സംരക്ഷിക്കാൻ ശ്രമിച്ച സഹോദരനെ ബിയർ കുപ്പി കൊണ്ട് അടിച്ചുവീഴ്ത്തിയെന്ന് പരാതിയിൽ പറയുന്നു.ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ജുനൈദ് ഖാൻ കൂടുതൽ പേരെ വിളിച്ചുവരുത്തി ആക്രമിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു.രക്ഷയ്ക്കായി പൊലിസിനെ വിളിച്ചെങ്കിലും പ്രതികൾ വാതിലുകൾ അടച്ച് തന്നെ യുവാക്കൾക്കിടയിൽ കുടുക്കിയെന്നും പരാതിക്കാരി പറയുന്നു.

വൈദ്യപരിശോധനാ ഫലം അടക്കം ഉൾപ്പെടുത്തിയാണ് യുവതി പരാതി സമർപ്പിച്ചിരിക്കുന്നത്. ക്ലബിലെ സിസിടിവി ദൃശ്യങ്ങളിൽ കൂടുതൽ തെളിവുകളുണ്ടെന്നും യുവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ബിധാൻ നഗർ പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ മകന്റെ ക്രൂരമർദ്ദനം; മുൻ ന​ഗരസഭാ കൗൺസിലർ മരിച്ചു

crime
  •  2 days ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവിൽ വിദ്യാർഥികൾക്ക് എംഡിഎംഎ വിൽക്കാൻ ശ്രമിച്ച കേസ്; മലയാളികൾ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് തടവും, ഏഴ് ലക്ഷം പിഴയും

Kerala
  •  2 days ago
No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  2 days ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  2 days ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  2 days ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  2 days ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  2 days ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  2 days ago