HOME
DETAILS

കടലിൽ വീണ പന്ത് കുട്ടികൾക്ക് എടുത്ത് നൽകിയശേഷം തിരികെ വരുമ്പോൾ ചുഴിയിൽപ്പെട്ടു; പൂന്തുറയിൽ 24-കാരനെ കാണാതായി, തിരച്ചിൽ തുടരുന്നു

  
October 28, 2025 | 4:25 PM

24-year-old missing after getting caught in whirlpool while retrieving ball for children in poonthura

പൂന്തുറ: തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് കടലിൽ വീണ ഫുട്ബോൾ എടുത്തുകൊടുത്ത ശേഷം തിരികെ വരുമ്പോൾ പൊഴിയിലെ ചുഴിയിൽപ്പെട്ട് യുവാവിനെ കാണാതായി. പൂന്തുറ ജോൺപോൾ രണ്ടാമൻ തെരുവിൽ ഹൃദയദാസൻ്റെയും ഷാർലറ്റിന്റെയും മകനായ ജോബിനെ (24) യാണ് കാണാതായത്.

 ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്. വെൽഡിങ് തൊഴിലാളിയായ ജോബ്, വർക്ക്‌ഷോപ്പ് അവധിയായതിനെ തുടർന്ന് ഒപ്പം ജോലിചെയ്യുന്ന ശ്രീക്കുട്ടൻ, അജീഷ്, മനുദാസ് എന്നിവർക്കൊപ്പം പൂന്തുറ പൊഴിക്കരയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നു.ഇതിനിടെ പൂന്തുറ കടൽത്തീരത്ത് ഫുട്‌ബോൾ കളിച്ചിരുന്ന കുട്ടികളുടെ പന്ത് കടലിൽ വീണു.

കുട്ടികൾ സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് ജോബ് കടലിലിറങ്ങി പന്തെടുത്ത് അവർക്ക് എറിഞ്ഞുകൊടുത്തു.പന്ത് കൊടുത്ത ശേഷം കരയിലേക്ക് നടന്നുവരുമ്പോഴാണ് പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട് ജോബ് താഴ്ന്നുപോയതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

സംഭവമറിഞ്ഞ് പൂന്തുറ ഇടവക വികാരി ഫാ. ഡാർവിൻ, കൗൺസിലർ മേരി ജിപ്‌സി, ജോബിന്റെ ബന്ധുക്കൾ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് തിരുവല്ലം, പൂന്തുറ പൊലിസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരായ സജീവ്, ജെ. പ്രദീപ് എന്നിവരടക്കമുള്ള പൊലിസ് സംഘവും വിഴിഞ്ഞം അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.

വിഴിഞ്ഞം കോസ്റ്റൽ എസ്.എച്ച്.ഒ. വിപിൻ്റെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്‌ധരായ സാദിക്, സിയാദ്, നിസാം, കിരൺ, അലക്‌സാണ്ടർ, വാഹിദ് എന്നിവർ പൊഴിഭാഗത്തും കരമനയാറിൻ്റെ ഭാഗത്തും തിരച്ചിൽ നടത്തി. സന്ധ്യവരെ തിരച്ചിൽ നടത്തിയെങ്കിലും ജോബിനെ കണ്ടെത്താനായില്ല.ബുധനാഴ്ചയും തിരച്ചിൽ തുടരുമെന്ന് പൊലിസ് അറിയിച്ചു. പൂന്തുറ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  2 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  2 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  2 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  2 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  2 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  2 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  2 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  2 days ago