HOME
DETAILS

മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്

  
Web Desk
October 28, 2025 | 4:42 PM

meznit sangmas return strengthens congress decisive political moves in meghalaya

ന്യൂഡൽഹി: മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന മുകുൾ സാങ്മയുടെ സഹോദരനും മുൻ മന്ത്രിയുമായ സെനിത് സാങ്മ തൃണമൂൽ കോൺഗ്രസ് വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി. തൃണമൂൽ കോൺഗ്രസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചതായി മേഘാലയ തൃണമൂൽ കോൺഗ്രസ് പ്രസിഡൻ്റ് ചാൾസ് പിൻഗ്രോപ്പിന് അയച്ച രാജികത്തിലൂടെ സെനിത് സാങ്മ അറിയിച്ചു.

സെനിത്ത് സാങ്മയുടെ കോൺഗ്രസിലേക്കുള്ള പുനഃപ്രവേശനത്തിന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അംഗീകാരം നൽകിയതായി മേഘാലയയിലെ പാർട്ടി ചുമതലയുള്ള ഡോ. എ ചെല്ലകുമാറിനെ അറിയിച്ചു. എഐസിസി നേതാക്കളുടെ സാന്നിധ്യത്തിൽ നാളെ സെനിത്ത് കോൺഗ്രസിൽ ഔദ്യോഗികമായി വീണ്ടും ചേരുമെന്നാണ് വിവരം.

2025-10-2822:10:41.suprabhaatham-news.png
 
 

സംസ്ഥാനത്ത് ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മ 2021-ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. മുകുളിനൊപ്പം സെനിത്തും തൃണമൂലിൽ ചേർന്നിരുന്നു. മുകുളിന്റെ പ്രധാന രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലെ ആസൂത്രകരിൽ പ്രധാനിയായിരുന്ന സെനിത്തിനെ തിരികെയെത്തിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

സെനിത്തിൻ്റെ മടങ്ങിവരവ് അദ്ദേഹത്തിന് ശക്തമായ സ്വാധീനമുള്ള ഗാരോ ഹിൽസിൽ നടക്കാനിരിക്കുന്ന ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിലും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.

53 വയസ്സുകാരനായ സെനിത്ത് സാങ്മ 2003, 2013, 2018 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചിട്ടുണ്ട്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മേഘാലയ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, എഐസിസി സെക്രട്ടറി തുടങ്ങിയ പ്രധാന പാർട്ടി പദവികളും അദ്ദേഹം മുമ്പ് വഹിച്ചിട്ടുണ്ട്.

 

 

Former Meghalaya minister Zenith Sangma, brother of ex-Chief Minister Mukul Sangma, has rejoined the Congress party after resigning from the Trinamool Congress (TMC).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ നിന്നുള്ള പ്രവാസികൾക്ക് ആശ്വാസം? സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  2 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  2 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  2 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  2 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  2 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  2 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  2 days ago
No Image

കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ

crime
  •  2 days ago