HOME
DETAILS

ഡോ. ഷംഷീർ വയലിലിന്റെ അൽമസാർ സഊദിയിൽ ഐ.പി.ഒ പ്രഖ്യാപിച്ചു; യു.എ.ഇയിൽ പ്രവർത്തനാമാരംഭിച്ച കമ്പനി സഊദിയിൽ ലിസ്റ്റ് ചെയ്യുന്നത് അപൂർവം

  
Web Desk
October 29, 2025 | 1:32 AM

Almasar Alshamil Education announced its intention to listing of shares Saudis Tadawul

ദുബൈ/റിയാദ്: മിഡിൽ ഈസ്റ്റിലെ ആരോഗ്യ രംഗത്തെ മുന്നേറ്റത്തോടൊപ്പം ഉന്നത വിദ്യാഭ്യാസ മേഖലയിലും ചുവടുറപ്പിച്ച് പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ. ഡോ. ഷംഷീർ ചെയർമാനായ സ്വകാര്യ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പ് അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ സഊദിയുടെ ഓഹരി വിപണിയിലേക്ക്. ഓഹരികൾ സഊദി എക്സ്ചേഞ്ച് (തദാവുൽ) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 30 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 30,720,400 ഓഹരികൾ രജിസ്റ്റർ ചെയ്യാൻ കമ്പനിക്ക് സഊദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അനുമതി നൽകി. ലിസ്റ്റിങ് പൂർത്തിയാക്കുന്നതോടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായി അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ മാറും.

യു.എ.ഇ ആസ്ഥാനമായ ഉന്നത വിദ്യാഭ്യാസ, സ്പെഷ്യൽ എഡ്യൂക്കേഷൻ ഗ്രൂപ്പ് സഊദി അറേബ്യൻ ഓഹരി വിപണിയിലേക്ക് കടക്കുന്നത് ഗൾഫ് വിദ്യാഭ്യാസ മേഖലയിൽ അപൂർവവും ചരിത്രപരവുമായ നീക്കമാണ്. ജി.സി.സിയിലുടനീളം സ്പെഷ്യൽ എഡ്യൂക്കേഷൻ ഉൾപ്പെടുന്ന വിദ്യാഭ്യാസ മേഖലയിൽ നേതൃത്വം ഉറപ്പാക്കുകയാണ് അൽമസാറിന്റെ ലക്ഷ്യം. ശക്തമായ വളർച്ചയിൽ നിന്ന് ഐ.പി.ഒയിലേക്ക് ഡോ. ഷംഷീറിന്റെ നേതൃത്വത്തിൽ അൽമസാർ മികച്ച വളർച്ചയാണ് നേടിയിട്ടുള്ളത്. വരുമാനം 2022ലെ 181 ദശലക്ഷം സഊദി റിയാലിൽ നിന്ന് (4,247 ദശലക്ഷം രൂപ) 2024ൽ 437 ദശലക്ഷം റിയാൽ ആയി (10,257 ദശലക്ഷം രൂപ) ഉയർന്നു. സംയുക്ത വാർഷിക വളർച്ചാ നിരക്ക് 55 ശതമാനം കൈവരിച്ച് ഇ.ബി.ഐ.ടി.ഡി.എ 215.6 ദശലക്ഷം റിയാലായി (5,058 ദശലക്ഷം രൂപ) ഉയർന്നു. സഊദിയിലെ ഹ്യൂമൻ ഡെവലപ്മെന്റ് കമ്പനി, ഹ്യൂമൻ റീഹാബിലിറ്റേഷൻ കമ്പനി, മിഡിൽ സെക്സ്സ് യൂണിവേഴ്സിറ്റി ദുബൈ, യു.എ.ഇയിലെ നെമ ഹോൾഡിംഗ് കമ്പനി എന്നീ ഉപ സ്ഥാപനങ്ങളിലൂടെ 28,000ത്തിലധികം കുട്ടികൾക്ക് പഠനവും പരിചരണവും നൽകുന്ന ഗ്രൂപ്പിന് കീഴിൽ 39 ഡേ കെയർ സെന്ററുകൾ, 14 സ്കൂളുകൾ, 3 ക്ലിനിക്കുകൾ എന്നിവയാണുള്ളത്. ഉന്നത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിലൂടെ 20,000ത്തിലധികം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

വളർച്ചയിലെ നിർണായക വഴിത്തിരിവ്, വൈകാരിക മുഹൂർത്തം

“ഞങ്ങളുടെ വളർച്ചയിലെ വൈകാരികവും സുപ്രധാനവുമായ ഒരു നിമിഷമാണിത്. ഐ.പി.ഒ എന്നതിലുപരി എല്ലാ വിദ്യാർത്ഥികൾക്കും പരിമിതികളെ മറികടന്ന് പഠിക്കാനും, ജീവിതത്തിൽ മുന്നേറാനും കൂടുതൽ അവസരങ്ങൾ നൽകാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ പ്രതിഫലനമാണിത്'' -ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ജി.സി.സി മേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ഏറ്റവും വലിയ സംയോജിത നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ അമാനത്ത് ഹോൾഡിങ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് അൽമസാർ അൽഷാമിൽ എഡ്യൂക്കേഷൻ. ഡോ. ഷംഷീർ ബോർഡ് ഓഫ് ഡയരക്ടേഴ്സ് ചെയർമാനായ അമാനത്ത്, സാമ്പത്തിക വളർച്ചയും സാമൂഹിക പ്രഭാവവും കൂട്ടിയിണക്കുന്ന നിക്ഷേപ മാതൃകയായി മാറിയിട്ടുണ്ട്. മിഡിൽ സെക്സ് യൂണിവേഴ്സിറ്റി ദുബൈയെ രാജ്യത്തെ മുൻനിര അന്തർദേശീയ ക്യാംപസുകളിലൊന്നാക്കി മാറ്റുകയും, എച്ച്.ഡി.സി സഊദി അറേബ്യയിലൂടെ സ്പെഷ്യൽ എഡ്യൂക്കേഷൻ രംഗം വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമീപ കാലത്ത് ഹെറിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് സഊദി അറേബ്യയിൽ പുതിയ ക്യാംപസ് സ്ഥാപിക്കാനുള്ള കരാറിൽ അമാനത്ത് ഒപ്പു വച്ചു. മിഡിൽ ഈസ്റ്റിലെ ആരോഗ്യ-വിദ്യാഭ്യാസ-നിക്ഷേപ മേഖലകളിലെ ഡോ. ഷംഷീറിന്റെ നേതൃത്വവും സ്വാധീനവും വിപുലീകരിച്ചു കൊണ്ടാണ് സഊദി അറേബ്യയിലെ ഓഹരി വിപണിയിലേക്കുള്ള പ്രവേശം. ഈ ഐ.പി.ഒ ഡോ. ഷംഷീറിന്റെ സംരംഭക യാത്രയിലെ മൂന്നാമത്തെ ഐ.പി.ഒ ലിസ്റ്റിംഗാണ്.

Almasar Alshamil Education, a leading provider of specialized education in the GCC, has announced its intention to proceed with an initial public offering and the listing of its ordinary shares on the main market of Saudi Arabia’s Tadawul.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  6 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  6 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  6 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  6 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  6 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  6 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  6 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  6 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  6 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  6 days ago