സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്.എഫ്.ഐ നേതാവിന് പി.എച്ച്.ഡി നൽകാൻ നീക്കം; കേരളയിൽ വിവാദം
തിരുവനന്തപുരം: വിഷയത്തിൽ പ്രാവീണ്യമില്ലാത്ത എസ്.എഫ്.ഐ നേതാവിന് സംസ്കൃതത്തിൽ പി.എച്ച്.ഡി നൽകാൻ കേരള സർവകലാശാലയിൽ നീക്കം നടക്കുന്നുവെന്ന് ആരോപണം.ഭാഷയറിയാത്ത വിദ്യാർഥിക്കു സംസ്കൃതത്തിൽ പി.എച്ച്.ഡി നൽകാനുള്ള ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എൻ.വിജയകുമാരി വി.സിക്ക് കത്ത് നൽകി.
ഇയാൾക്ക് പി.എച്ച്.ഡി നൽകാനുള്ള ശുപാർശ നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം പരിഗണിക്കാനിരിക്കേയാണ് വിവാദം ഉയർന്നിരിക്കുന്നത്. പി.എച്ച്.ഡി ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഓപ്പൺ ഡിഫൻസിലാണ് പി.എച്ച്ഡി നൽകാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്. എന്നാൽ പ്രബന്ധം സംബന്ധിച്ച് ഒരു ചോദ്യത്തിനുപോലും വിദ്യാർഥിക്ക് ഇംഗ്ലിഷിലോ സംസ്കൃതത്തിലോ മലയാളത്തിലോ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നും ഓൺലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാർഥി ഫോൺ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചു.
വിദ്യാർഥിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നു ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡീനിന്റെ കത്തിൽ പറയുന്നു. കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നൽകാത്ത വിദ്യാർഥി ഇംഗ്ലിഷിൽ തെറ്റില്ലാതെ പ്രബന്ധം എഴുതിയതിൽ ദുരൂഹതയുണ്ടെന്നും കത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."