19 സെക്കൻഡിൽ താടി ട്രിം ചെയ്ത് 48 ബാർബർമാർ ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചു
ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്നു വരുന്ന ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റിൽ പുതിയ ഗിന്നസ് റെക്കോഡ് പിറന്നു. 19 സെക്കൻഡിൽ താടി ട്രിം ചെയ്ത് 48 ബാർബർമാരാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. ഒരു ടീം ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ താടി ട്രിം ചെയ്യുന്നതിനും ഷേവ് ചെയ്യുന്നതിനും വേണ്ടിയുള്ള റെക്കോഡ് ശ്രമമായിരുന്നു നടന്നത്. എസ്.ടി.എം.എൻ.ടി ഗ്രൂമിംഗുമായി സഹകരിച്ച് ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് 2025ലെ ബ്യൂട്ടിലൈവ് ബൈ ഫ്രെഷയുടെ കീഴിലാണ് ഈ ശ്രദ്ധേയ പരിപാടി നടന്നത്.
മത്സരത്തിൽ പങ്കെടുത്തവർ അവരുടെ അനുഭവവും പങ്കുവെച്ചു. താനൊരു ലോക റെക്കോഡിന്റെ ഭാഗമാകുന്ന കാര്യം മുഹമ്മദ് നൂർ അദ് വാന് ആദ്യം അറിയില്ലായിരുന്നു. ട്രേഡ് സെന്ററിലെ ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റിലേക്ക് അദ്ദേഹം നടന്നു വന്നു കൊണ്ടിരിക്കെ, തന്റെ താടി ഒന്ന് പുതുക്കണമെന്ന് മുഹമ്മദ് നൂറിന് തോന്നി. എന്നാൽ, പൊടുന്നനെ അദ്ദേഹം ഗ്രൂമിംഗ് സെഷന്റെ ഭാഗമായി മാറി. ആളുകൾ ആർപ്പു വിളിക്കുകയും, ക്യാമറകൾ മിന്നി മറയുകയും ചെയ്തപ്പോഴാണ് എന്തോ വലിയ കാര്യം സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയത്. അങ്ങനെ താനൊരു ലോക റെക്കോഡ് ഉടമയായെന്ന് മുഹമ്മദ് നൂർ പറഞ്ഞു.
ജി.സി.സിയിൽ നിന്നും ലബനാനിൽ നിന്നുമുള്ള 48 ബാർബർമാരെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവന്നു. 24 ഗ്രൂമിംഗ് സ്റ്റേഷനുകളിലായി ഓരോരുത്തർക്കും ഒരു സ്റ്റൈലിസ്റ്റും ഒരു സഹായിയും ഉണ്ടായിരുന്നു. സന്ദർശകർക്ക് അകത്തു കടന്ന് രജിസ്റ്റർ ചെയ്യാനും ഒരു പ്രൊഫഷണൽ താടി ട്രിം ചെയ്യുന്നതിനോ, ഷേവ് ചെയ്യുന്നതിനോ വേണ്ടി കാത്തിരിക്കാനും സാധിച്ചു.
വെറും ഒരു മണിക്കൂറിനുള്ളിൽ 190 പുരുഷന്മാരെ 48 ബാർബർമാർ പരിചരിച്ചു. ഓരോ ബാർബറും ഒരു മണിക്കൂറിനുള്ളിൽ ഏകദേശം നാല് പേരെ ട്രിം ചെയ്യുകയോ ഷേവ് ചെയ്യുകയോ ചെയ്തു. ഓരോ വ്യക്തിക്കും ഏകദേശം 15 മിനുട്ട് ചെലവഴിച്ചു. മൊത്തത്തിൽ, ഗ്രൂപ്പിന് ഓരോ 19 സെക്കൻഡിലും ഒരു താടി ട്രിം പൂർത്തിയാക്കാൻ കഴിഞ്ഞു.
ഗിന്നസ് വേൾഡ് റെക്കോഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഓരോ നീക്കവും സമയ ബന്ധിതമായി രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്തു. മിനുട്ടുകൾ കടന്നു പോകുന്തോറും ഹാളിലെ ആവേശം വർധിച്ചു കൊണ്ടിരുന്നു. പശ്ചാത്തലത്തിൽ സംഗീതം ഉയർന്നു. ക്യാമറകൾ ഒരു ബാർബറിൽ നിന്ന് മറ്റൊന്നിലേക്ക് മാറി. ഓരോ താടിയും വെട്ടിച്ചുരുക്കുമ്പോൾ, ലോക റെക്കോഡ് സ്ഥാപിക്കാൻ അവർ അടുക്കുകയാണെന്ന് അറിഞ്ഞു കൊണ്ട് ജനക്കൂട്ടം ഉച്ചത്തിൽ ആർപ്പു വിളിച്ചു.
48 barbers set Guinness World Record with a beard trim every 19 seconds in Dubai. That something big was a Guinness World Record attempt for the most beard trims and shaves completed in one hour by a team. This took place under the BeautyLive by Fresha at Beautyworld Middle East 2025, in collaboration with STMNT Grooming.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."