HOME
DETAILS

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

  
October 29, 2025 | 4:14 AM

sanju samson waiting for a new milestone against Australia in t20

ഇന്ത്യ-ഓസ്ട്രേലിയ ടി-20 പരമ്പരക്ക് തുടക്കമാവാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ന് ഉച്ചക്ക് 1.45നാണ് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസവുമായിട്ടായിരിക്കും ഓസ്ട്രേലിയ സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നത്. എന്നാൽ ഏകദിനത്തിലേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചുവരാനായിരിക്കും ഇന്ത്യ ടി-20 പരമ്പരയിലൂടെ ലക്ഷ്യം വെക്കുക. 

ഈ പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള സുവർണാവസരവുമുണ്ട്. ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടമാണ് സഞ്ജു ലക്ഷ്യം വെക്കുന്നത്. നിലവിൽ ഈ നേട്ടം ഇഷൻ കിഷന്റെ പേരിലാണ്. 58 റൺസാണ് താരം നേടിയത്. 55 റൺസ് നേടിയ കെഎൽ രാഹുലാണ് ഈ പട്ടികയിലെ രണ്ടാമൻ.

48 റൺസുമായി എംഎസ് ധോണിയും 30 റൺസുമായി ദിനേശ് കാർത്തിക്കുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. സഞ്ജു ടി-20യിൽ ഓസ്‌ട്രേലിയക്കെതിരെ 23 റൺസാണ് നേടിയിട്ടുള്ളത്. നിലവിലെ താരത്തിന്റെ പ്രകടനം കണക്കിലെടുത്താൽ സഞ്ജുവിന് ഈ റെക്കോർഡ് അനായാസം സ്വന്തമാക്കാം. 

അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിൽ സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു.

മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി. 

The India-Australia T20 series is just hours away. In this series, Malayali player Sanju Samson has a golden opportunity to set a new record. Sanju is aiming to become the highest individual score by an Indian wicketkeeper against Australia in T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലതേഷ് വധക്കേസ്: ഏഴ് ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

Kerala
  •  9 days ago
No Image

കൈക്കൂലി ആരോപണം: ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി

Kerala
  •  9 days ago
No Image

ഒരു ഭാഗത്ത് മൈനസ് 60 വരെയുള്ള മരവിക്കുന്ന തണുപ്പ്; ചിലയിടങ്ങളില്‍ 40 ഡിഗ്രി വരെ ചൂടും; ഈ ജനുവരിയില്‍ ലോകത്ത് ഏറ്റവുമധികം തണുപ്പും ചൂടുമുള്ള സ്ഥലങ്ങള്‍ ഇവയാണ്

Trending
  •  9 days ago
No Image

'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി

Kerala
  •  9 days ago
No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  9 days ago
No Image

ലതേഷ് വധം: ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  9 days ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  9 days ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  9 days ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  9 days ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  9 days ago