HOME
DETAILS

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

  
October 29, 2025 | 4:53 AM

Indian star pacer Shardul Thakur has spoken about his return to the Indian ODI team

ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർ പേസർ ഷാർദുൽ താക്കൂർ. 2027 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് താക്കൂർ പറഞ്ഞത്. സ്പോർട്സ് ടാക്കിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇന്ത്യൻ പേസർ തന്റെ ലക്ഷ്യം വെളിപ്പെടുത്തിയത്. 

"ഏകദിന ലോകകപ്പ് സൗത്ത് ആഫ്രിക്കയിൽ ആണ് നടക്കുന്നത്. അതിനാൽ എട്ടാം നമ്പർ പൊസിഷനിൽ ഒരു ബൗളിംഗ് ഓൾ റൗണ്ടറെ നിയമിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാൻ ആ സ്ഥാനത്തേക്കാണ് ഞാൻ ലക്ഷ്യം വെക്കുന്നത്. നാളെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ അതിനും തയ്യാറാണ്" ഷാർദുൽ താക്കൂർ പറഞ്ഞു.

2023 ഐസിസി ഏകദിന ലോകകപ്പിൽലാണ് താക്കൂർ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി വൈറ്റ് ബോൾ ഫോർമാറ്റിൽ കളിച്ചിരുന്നത്. ഇതിനുശേഷം താരത്തിന് ഏകദിന ക്രിക്കറ്റിൽ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ താക്കൂർ ടീമിൽ ഇടംപിടിച്ചിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ താരത്തിന് ടീമിൽ അവസരം ഉണ്ടായിരുന്നില്ല.

രഞ്ജി ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റനാണ് താക്കൂർ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും മൂന്നു വിക്കറ്റുകളും 38 റൺസുമാണ് താരം നേടിയിട്ടുള്ളത്. ഇന്ത്യക്കായി 2017ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച താക്കൂർ 47 മത്സരങ്ങളിൽ 25 ഇന്നിംഗ്സിൽ ഒരു അർദ്ധ സെഞ്ച്വറി അടക്കം 329 റൺസ് ആണ് നേടിയിട്ടുള്ളത്. ബൗളിങ്ങിൽ 65 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Indian star pacer Shardul Thakur has spoken about his return to the Indian ODI team. Thakur said that he is hopeful of playing for the Indian team in the 2027 ODI World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  21 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  21 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  a day ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  a day ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  a day ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  a day ago