38ാം വയസിൽ ലോകത്തിൽ നമ്പർ വൺ; ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ
ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് രോഹിത്തിനെ തേടി ഈ നേട്ടം എത്തിയത്. തന്റെ ക്രിക്കറ്റ് കരിയറിൽ ഇത് ആദ്യമായാണ് രോഹിത് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. തന്റെ 38ാം വയസ്സിൽ ആണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളതെന്നതാണ് ഈ നേട്ടത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്.
𝐌𝐚𝐫𝐜𝐡𝐢𝐧𝐠 𝐭𝐨 𝐭𝐡𝐞 𝐭𝐨𝐩 🪜
— BCCI (@BCCI) October 29, 2025
For the first time in his illustrious career, @ImRo45 reaches the No.1️⃣ spot in the ICC Men's ODI Batting Rankings 🔝🫡#TeamIndia pic.twitter.com/C65qRs3RBy
ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ മറികടന്നുകൊണ്ടാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന അഞ്ചാം ഇന്ത്യൻ താരമാണ് രോഹിത്. സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി, ഗിൽ എന്നിവർക്ക് ശേഷമാണ് രോഹിത് ഈ നേട്ടം കൈ കൈപിടിയിലാക്കി മാറ്റിയത്.
ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും അവസാന മത്സരത്തിൽ സെഞ്ച്വറിയും നേടിയാണ് രോഹിത് തിളങ്ങിയത്. പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റ് ആയിരുന്നു രോഹിത്തിന് ഉണ്ടായിരുന്നത്. എന്നാൽ പരമ്പരക്ക് ശേഷം 781 പോയിന്റോടെ താരം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
സിഡ്നിയിൽ നടന്ന അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരുപിടി റെക്കോർഡുകളും രോഹിത് സ്വന്തമാക്കിയിരുന്നു.ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമെന്ന സച്ചിൻ ടെണ്ടുൽക്കറിന്റെ റെക്കോർഡിനൊപ്പമെത്താനും ഹിറ്റ്മാന് സാധിച്ചു.
ഇരുവരും ഒമ്പത് സെഞ്ച്വറികളാണ് ഓസ്‌ട്രേലിയക്കെതിരെ നേടിയിട്ടുള്ളത്. ഇതിനു പുറമെ മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) അഞ്ചോ അതിലധികമോ സെഞ്ച്വറികൾ നേടിയ ലോകത്തിലെ ഏക ബാറ്ററെന്ന ബഹുമതിയും രോഹിത് ശർമയ്‌ക്ക് സ്വന്തമാണ്.
Former India captain Rohit Sharma has become the first Indian batsman to reach the top spot in the ICC ODI rankings. This achievement comes after his brilliant performance in the ODI series against Australia. This is the first time in his cricket career that Rohit has reached the top spot in the ODI rankings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."