സ്‌കൈ 150 നോട്ട് ഔട്ട്; ചരിത്രം കുറിച്ച് ഇന്ത്യൻ നായകൻ
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ടി-20യിൽ 150 സിക്‌സറുകൾ പൂർത്തിയാക്കാനാണ് സ്കൈക്ക് സാധിച്ചത്. ടി-20യിൽ 150 സിക്സുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് സ്‌കൈ. ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യൻ താരം രോഹിത് ശർമ്മ മാത്രമാണ്. 159 മത്സരങ്ങളിൽ നിന്ന് 205 സിക്സറുകളാണ് രോഹിത് ടി-20 അടിച്ചെടുത്തത്. രോഹിത് ശർമ്മ, മുഹമ്മദ് വസീം, മാർട്ടിൻ ഗുപ്റ്റിൽ, ജോസ് ബട്ലർ എന്നിവർക്ക് ശേഷമാണ് സ്‌കൈ ഈ നേട്ടം കൈപ്പിടിയിലാക്കിയത്.
Milestone unlocked 🔓
— BCCI (@BCCI) October 29, 2025
1️⃣5️⃣0️⃣ sixes and counting for Captain @surya_14kumar in T20Is 🔥
Updates ▶️ https://t.co/VE4FvHCa1u#TeamIndia | #AUSvIND pic.twitter.com/wyLphOxwII
മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ മിച്ചൽ മാർഷ് ഇന്ത്യയെ ബാറ്റിങിനയച്ചു. മത്സരത്തിൽ ഗില്ലും അഭിഷേക് ശർമയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. അഭിഷേക് ശർമ്മ 14 പന്തിൽ 19 റൺസ് നേടിയാണ് മടങ്ങിയത്. നാല് ഫോറുകളാണ് താരം നേടിയത്. എന്നാൽ പിന്നീട് സ്കൈയും ഗില്ലും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നിലവിൽ മത്സരം മഴമൂലം നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, ശുഭ്‌മൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഫിലിപ്പ്, സേവ്യർ ബാർട്ട്‌ലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നമാൻ, ജോഷ് ഹേസൽവുഡ്.
Indian skipper Suryakumar Yadav created history in the first T20 match against Australia. Skye managed to complete 150 sixes in T20Is. Skye is also the second Indian player to hit 150 sixes in T20Is.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."