പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയെ സംബന്ധിച്ച് പുനഃപരിശോധന നടത്താൻ തീരുമാനം. സംസ്ഥാനത്ത് താൽക്കാലികമായി പദ്ധതി മരവിപ്പിക്കാനും വിഷയം പഠിക്കാനായി ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മരവിപ്പിക്കാനാണ് തീരുമാനം. ഈ കാര്യം കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉപസമിതിയിൽ ഏഴ് മന്ത്രിമാർ
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ ഏഴംഗ സമിതിയാണ് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകുക. സിപിഐയുടെ രണ്ട് മന്ത്രിമാരും സമിതിയിൽ അംഗങ്ങളാണ്.
ഉപസമിതി അംഗങ്ങൾ:
വി. ശിവൻകുട്ടി (അധ്യക്ഷൻ)
കെ. രാജൻ, പി. രാജീവ്, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകൾ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തും.
kerala's ruling front is doing a quick U-turn on the central government's PM SHRI education scheme.
Chief Minister Pinarayi Vijayan announced that the implementation of the PM SHRI project has been temporarily frozen (suspended) and a seven-member cabinet sub-committee will review its implications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."