HOME
DETAILS

വീട്ടിൽ കൊണ്ടുവിടുന്നതിനിടെ 22കാരിയെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

  
October 29, 2025 | 12:54 PM

bike taxi driver arrested for raping 22-year-old woman in chennai

ചെന്നൈ: വീട്ടിൽ കൊണ്ടുവിടുന്നതിനിടെ 22 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവർ ചെന്നൈയിൽ അറസ്റ്റിലായി. ശിവകുമാർ എന്നയാളാണ് പ്രതി. ഇയാളെ പൊലിസ് പിടികൂടി ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇയാളുടെ മോട്ടോർ സൈക്കിളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയിലെ പക്കികരണൈയിലുള്ള സുഹൃത്തിനെ സന്ദർശിക്കാനായി യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. തിരികെ വീട്ടിലേക്ക് പോകുന്നതിനായി കാത്തുനിൽക്കാൻ യുവതി ഡ്രൈവറായ ശിവകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

യുവതിയെ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ, വിജനമായ വഴിയിലൂടെ സഞ്ചരിച്ച ശിവകുമാർ ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പീഡനത്തിന് ശേഷം ഇയാൾ യുവതിയെ വീട്ടിൽ ഇറക്കിവിട്ടു.

വീട്ടിലെത്തിയ യുവതി സംഭവം ഭർത്താവിനോട് വെളിപ്പെടുത്തി. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിക്കുകയും പ്രതിയായ ശിവകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  5 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  5 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  5 days ago
No Image

റമദാന്‍ മുന്‍കൂട്ടി കുവൈത്തില്‍ വിപണിയില്‍ പരിശോധന ശക്തമാക്കി

Kuwait
  •  5 days ago
No Image

കുവൈത്ത് ഫാമിലി വിസ;കുടുംബങ്ങള്‍ക്ക് റെസിഡന്‍സി വിസ സംബന്ധിച്ച് ആശയക്കുഴപ്പം

Kuwait
  •  5 days ago
No Image

ചരിത്രം കുറിച്ച മത്സരത്തിൽ ജെമീമയുടെ ഡൽഹി വീണു; മുംബൈക്ക് ആദ്യ ജയം

Cricket
  •  5 days ago
No Image

യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണകപ്പലിലെ ഇന്ത്യക്കാരിൽ മലയാളിയും? ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയോടെ കുടുംബം; നയതന്ത്ര ഇടപെടലിന് നീക്കം

National
  •  5 days ago
No Image

പുതുവർഷത്തിൽ കുതിക്കാൻ ഐഎസ്ആർഒ; ആദ്യ ദൗത്യം തിങ്കളാഴ്ച

National
  •  5 days ago
No Image

ജോലി സമ്മർദ്ദം; കോടതി ജീവനക്കാരൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

National
  •  5 days ago
No Image

ഒമാനില്‍ അക്രമം;59 പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷയും രാജ്യത്ത് നിന്ന് പുറത്താക്കലും

oman
  •  5 days ago