യേശുദാസ് നിര്‍മിക്കുന്ന ആദ്യ വീഡിയോ ആല്‍ബം സംവിധാനം ചെയ്യുന്നത് നീലേശ്വരം സ്വദേശി
നീലേശ്വരം: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ തരംഗിണി കാസറ്റ്‌സ് ആദ്യമായി നിര്‍മിക്കുന്ന വീഡിയോ ആല്‍ബം സംവിധാനം ചെയ്യാനുള്ള സുവര്‍ണാവസരം ലഭിച്ചത് നീലേശ്വരം സ്വദേശിക്ക്.
നീലേശ്വരം തലയടുക്കം സ്വദേശി നിഷാന്ത് തലയടുക്കത്തിനാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് തരംഗിണി കാസറ്റ്‌സ്.
ശബരിമല മണ്ഡലകാലം ലക്ഷ്യമിട്ടു കൊണ്ടാണ് ഈ വീഡിയോ ആല്‍ബം ഒരുക്കുന്നത്. മലബാര്‍ ഫിലിം അക്കാദമിയില്‍ നിന്നും സംവിധാന പരിശീലനം പൂര്‍ത്തിയാക്കിയ നിഷാന്ത് ഒരു സുവര്‍ണാവസരമായാണ് ഇതിനെ കാണുന്നത്. യേശുദാസ് തന്നെ പാടിഅഭിനയിച്ച രണ്ട് ഗാനങ്ങള്‍ വീഡിയോ ആല്‍ബത്തിനു വേണ്ടി ചിത്രീകരിച്ചു കഴിഞ്ഞു. ആല്‍ബത്തിലെ ഒന്‍പതു ഗാനങ്ങളും യേശുദാസ് തന്നെയാണ് പാടുന്നത്. രാംനാഥ് അന്നവിയുടെ രചനയ്ക്ക് ഈണം പകര്‍ന്നത് അനില്‍ ഗോപാലാണ്.
പ്രമുഖ ചലച്ചിത്ര താരങ്ങളാണ് അഭിനയിക്കുന്നത്. ഭക്തിഗാനങ്ങള്‍, ആല്‍ബങ്ങള്‍, ഷോട്ട്ഫിലിമുകള്‍ തുടങ്ങി 40 ഓളം പരിപാടികളില്‍ നിശാന്ത് സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ലീലാതരംഗം ഭക്തിഗാന ആല്‍ബമാണ് അവസാനമായി നിശാന്ത് പുറത്തിറക്കിയത്. സൂര്യാ ടിവിയുടെ സൂര്യോത്സവം, സൂപ്പര്‍ ചാലഞ്ച് തുടങ്ങിയവയുടെ പിന്നണിയിലും നിശാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നീലേശ്വരത്തെ കളേഴ്‌സ് മീഡിയ ഫിലിം പ്രൊഡക്ഷന്‍സിനു വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പരദേശി, ചക്കരമുത്ത്, എ.കെ.ജി എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടുത്തുതന്നെ പുറത്തിറങ്ങുന്ന വിദൂരം എന്ന സിനിമയുടെയും അസോസിയേറ്റ് ഡയരക്ടറാണ്. ജംബു ഫലാനി ഫക്വാനി എന്ന സിനിമ സ്വന്തമായി സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിശാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."