HOME
DETAILS

ജോലി നഷ്ടപ്പെടാൻ ചിലപ്പോൾ നിങ്ങളുടെ ഒരു ചിരി മതി: ഓൺലൈൻ മീറ്റിംഗിനിടെ പുഞ്ചിരിച്ചതിന് ടെക്കിയെ ജോലിയിൽ നിന്നും പുറത്താക്കി; വൈറലായി യുവാവിന്റെ കുറിപ്പ്

  
October 29, 2025 | 2:05 PM

laughing in an online meeting could cost your job techie fired for a smile youths post goes viral

ബെംഗളൂരു: സമൂഹമാധ്യമമായ റെഡ്ഡിറ്റിൽ ഇന്ത്യയിലെ കോർപ്പറേറ്റ് ലോകത്തെ 'അഹങ്കാരികളായ മാനേജ്‌മെന്റി'നെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, ഒരു ടെക്കി പങ്കുവെച്ച അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെർച്വൽ ഓൺബോർഡിംഗ് സെഷനിൽ ചിരിച്ചതിന് ജോലി നഷ്ടപ്പെട്ട സംഭവമാണ് ഇദ്ദേഹം r/DevelopersIndia' എന്ന സബ് റെഡ്ഡിറ്റിൽ വെളിപ്പെടുത്തിയത്.

' മിക്കവാറും പുഞ്ചിരിച്ചതിന് പിരിച്ചുവിട്ടു' എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിലാണ് യുവാവ് അനുഭവം പറയുന്നത്, കമ്പനിക്ക് വേണ്ടി വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നതിനിടെ നിസ്സാരമെന്ന് തോന്നിയ ഒരു നിമിഷം, എങ്ങനെ സീനിയർ മാനേജരുടെ 'അപമാനം' കാരണം ഇമെയിലുകളുടെ ഒരു പരമ്പരയായി വളർന്നു എന്ന് ജീവനക്കാരൻ വിശദമാക്കുന്നത്.

2025-10-2919:10:24.suprabhaatham-news.png
 
 

സംഭവം ഇങ്ങനെ:

ബെം​ഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ പുതിയതായി ജോലിക്ക് ചേർന്ന ജീവനക്കാരൻ, കമ്പനിയിലെ മറ്റ് 10 പേർക്കൊപ്പം ഓൺബോർഡിംഗ് കോളിൽ പങ്കെടുക്കുകയായിരുന്നു. മീറ്റിം​ഗ് അല്പം തമാശകളോടെയാണ് ഈ സമയം കടന്ന് പോയി കൊണ്ടിരുന്നത്. കമ്പനിയിലെ മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥൻ സ്വാഗതം പറയുന്ന സെഷൻ എത്തിയിട്ടും ആർക്കും ചിരി അടക്കി നിർത്താൻ സാധിച്ചില്ല. ഇതോടെ കാര്യങ്ങൾ കൈവിടാൻ തുടങ്ങി, ഒപ്പമുള്ളവർ ചിരിച്ചപ്പോൾ താൻ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തതെന്ന് റെഡ്ഡിറ്റർ പറയുന്നു. എന്നാൽ, ലാപ്‌ടോപ്പ് ക്യാമറയുടെ ആംഗിളിൽ സീനിയർ മാനേജർ, ഇദ്ദേഹത്തെ കട്ടിലിൽ കിടക്കുന്ന രീതിയിൽ കണ്ടതായും റിപ്പോർട്ടുണ്ട്.

മീറ്റിംഗിനിടെ സീനിയർ ഉദ്യോഗസ്ഥൻ ഇദ്ദേഹത്തോട്: "എന്തിനാണ് നിങ്ങൾ ചിരിക്കുന്നത്?" എന്ന് ചോദിച്ചപ്പോൾ "എല്ലാം ശരിയാണ്" എന്നായിരുന്നു ജീവനക്കാരൻ മറുപടി നൽകിയത്. ഉദ്യോഗസ്ഥൻ പിന്നീട് കോൾ തുടർന്നു, എന്നാൽ സംഭവം അവിടെ കഴിഞ്ഞുവെന്നാണ് അദ്ദേഹം കരുതിയത്.

പക്ഷേ ആറുമാസങ്ങൾക്ക് ശേഷം കമ്പനിയിലെ സഹപ്രവർത്തകർ  യഥാർത്ഥത്തിൽ  എന്താണെന്ന് സംഭവിച്ചതെന്ന്  വെളിപ്പെടുത്തിയത്. തന്റെ പുഞ്ചിരിയിൽ മുതിർന്ന നേതാവിന് "അപമാനം" തോന്നിയത്രെ! ജീവനക്കാരനെക്കുറിച്ച് അന്വേഷണവും നടത്തി, ഇതോടെയാണ്  പിരിച്ചുവിടാൻ ശുപാർശ ചെയ്തുമുള്ള  ഇമെയിൽ സീനിയർ അയക്കുകയും ചെയ്തത്.

എന്നാൽ ഇദ്ദേഹത്തിന്റെ മാനേജരും ടീം ലീഡും സാഹചര്യം തെറ്റിദ്ധരിച്ചതാണെന്നും ജീവനക്കാരൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും പറഞ്ഞ് സീനിയറെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കമ്പനി വിടാൻ തീരുമാനിച്ച യുവാവ്  തന്റെ തീരുമാനം "ഏറ്റവും നല്ലതായിരുന്നു" എന്നും പറഞ്ഞു. യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പേർ സമാനമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും  കമന്റ് രേഖപ്പെടുത്തി.

 

a viral reddit post highlights the absurdities of indian workplaces: a tech employee revealed they were nearly fired after a senior manager felt "insulted" by the employee's simple smile during a virtual onboarding call. the manager reportedly misinterpreted the smile and the camera angle, leading to a chain of emails demanding the employee's termination—a stark example of overly sensitive and arrogant management in remote work settings.

would you like to see some of the user comments on that



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  4 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  4 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  4 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  4 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  4 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  4 days ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  4 days ago
No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  4 days ago
No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  4 days ago
No Image

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്

National
  •  4 days ago