യുഎഇ: 5000 ത്തിലധികം ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പരിശീലനം നൽകാനൊരുങ്ങി ഔഖാഫ്
ദുബൈ: അയ്യായിരത്തിലധികം ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ആശയങ്ങളിൽ പരിശീലനം നൽകാനൊരുങ്ങി ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് എൻഡോവ്മെന്റ്സ്. ഇന്ന് (29/10/2025) യുഎഇ കോഡ്സ് പരിപാടിക്കിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എഐ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രമുഖ കമ്പനികളുമായി സഹകരിച്ചായിരിക്കും ഈ പരിശീലന പരിപാടിക്ക് നേതൃത്വം നൽകുകയെന്ന് അതോറിറ്റി ചെയർമാൻ ഡോ. ഒമർ അൽ ദാരി വ്യക്തമാക്കി.
"ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിക്ഷേപം നടത്തേണ്ട ഒരു മേഖലയാണ്. ശരീഅത്തിൻ്റെയും ഇസ്ലാമിക കർമ്മശാസ്ത്രത്തിൻ്റെയും പശ്ചാത്തലത്തിൽ എഐ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത് വിവരങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ആവശ്യമായ സമയവും പരിശ്രമവും കുറയ്ക്കുകയും ചെയ്യുന്നു " അൽ ദാരി വ്യക്തമാക്കി.
ദേശീയ ശേഷി വർധിപ്പിക്കുന്നു
ദേശീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി നവീകരണത്തിന് നേതൃത്വം നൽകാൻ കഴിവുള്ള വിദഗ്ധരെ വളർത്തിയെടുക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ 3,500 ജീവനക്കാർക്കിടയിൽ നടത്തിയ സർവ്വേയുടെ ഫലങ്ങളും അദ്ദേഹം ഉദ്ധരിച്ചു. സർവ്വേയിൽ 91 ശതമാനം പേരും എഐ ഉപയോഗിക്കുന്നതിൽ നല്ല സമീപനം വെച്ചുപുലർത്തുന്നവരാണെന്ന് കണ്ടെത്തി. ശാസ്ത്രീയ മുന്നേറ്റങ്ങളെ, സംശയത്തോടെയും മതപരമായ വിലക്കുകളോടെയും നേരിട്ടിരുന്ന മുൻ കാലഘട്ടങ്ങളിൽ നിന്നുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
The General Authority of Islamic Affairs and Endowments has announced plans to train over 5,000 employees in Artificial Intelligence (AI) concepts as part of the UAE Codes initiative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."