HOME
DETAILS

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

  
October 29, 2025 | 4:38 PM

amoebic meningoencephalitis death in thiruvananthapuram source of infection yet to be traced

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മരണം റിപ്പോർട്ട് ചെയ്തു. (Amoebic Meningoencephalitis)  രോ​ഗം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചിറയൻകീഴ് അഴൂർ സ്വദേശി വസന്ത (77) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വസന്തയ്ക്ക് 10 ദിവസം മുൻപാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 77 വയസ്സുള്ള വസന്തയുടെ മരണം, ഈ അപൂർവ്വവും മാരകവുമായ രോഗത്തെക്കുറിച്ചുള്ള ഭയം വർദ്ധിപ്പിക്കുന്നുണ്ട്. കാരണം വസന്ത വീടുവിട്ട് പുറത്തുപോകാത്ത വ്യക്തിയായിരുന്നു എന്ന റിപ്പോർട്ടാണ് ഏറെ ദുരൂഹതയുണർത്തുന്നത്.

രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. സാധാരണയായി, ഈ അമീബിയ (നെഗ്ലേറിയ ഫൗളറി - Naegleria fowleri) മലിനമായ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. വീട്ടിലെ മറ്റുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ല എന്നത് മാത്രമാണ് ഏക ആശ്വാസം.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

നെഗ്ലേറിയ ഫൗളറി എന്ന ഒരൊറ്റകോശ ജീവിയായ അമീബിയ (Amoeba) മൂലം ഉണ്ടാകുന്ന അണുബാധയാണിത്. ഇത് വളരെ വേഗത്തിൽ തലച്ചോറിനെ ബാധിക്കുകയും പ്രാഥമിക അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (PAM) എന്ന മാരകമായ രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. രോഗം ബാധിച്ചവരിൽ മരണനിരക്ക് വളരെ ഉയർന്നതാണ്.

 

An elderly woman (77) from Chirayinkeezh, Thiruvananthapuram, who was under treatment for the rare and highly fatal Amoebic Meningoencephalitis (often caused by the 'brain-eating amoeba'), has succumbed to the infection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി ബിസിനസ്സുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാൻ ഇനി കൂടുതൽ സ്വാതന്ത്ര്യം; നിർണായക നീക്കവുമായി RBI

National
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  2 days ago
No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  2 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  2 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  2 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  2 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  2 days ago