അണികള്‍ക്കിടയിലെ പ്രവര്ത്തകന്, നേതാക്കള്‍ക്കിടയിലെ നേതാവ്
തൃക്കരിപ്പൂര്‍: അണികള്‍ക്കിടയിലെ പ്രവര്‍ത്തകനായും നേതാക്കള്‍ക്കിടയില്‍ നേതാവായും അതാണ് ഇന്നലെ നിര്യാതനായ പടന്നയിലെ പി.സി മുഹമ്മദലി ഹാജി.
ഹാജിയുടെ വിയോഗം പടന്നക്ക് നഷ്ടമായത് വലിയ പ്രവര്‍ത്തകനെ. മുംബയിലാണ് കര്‍മ്മ മണ്ഡലമെങ്കിലും പടന്നയില്‍ ലീഗിന്റെയും ജമാഅത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സാനിധ്യമായിരുന്നു. മുഹമ്മദലി ഹാജിയുടെ വസതി നിലകൊള്ളുന്ന അഞ്ചാം വാര്‍ഡില്‍ ഗ്രാമസഭ പോലും ഒഴിവാകുമായിരുന്നില്ല.
തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് കിട്ടേണ്ട അവകാശങ്ങള്‍ ഗ്രാമസഭയിലും മറ്റും പൊരുതി നേടിക്കൊടുക്കുന്നതില്‍ മുന്നില്‍ നിന്നു. അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് യോഗങ്ങള്‍ ചേരുന്നത് സ്വന്തം വസതിയിലായിരുന്നു. പടന്ന ഗ്രാമപഞ്ചായത്ത് കിടപ്പ് രോഗികള്‍ക്ക് നടപ്പിലാക്കുന്ന ഇത്തിരിവെട്ടം സ്വാന്തന പദ്ധതിക്ക് പൂര്‍ണ സഹകരണവും ചെയ്തു കൊടുക്കുകയും പദ്ധതിയുടെ ധനശേഖരണത്തിനായി ഏകദിന ധന സമാഹരണത്തില്‍ പങ്കാളിയാവുകയും ചെയ്തു.
മുംബൈ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ,വെല്‍ഫെയര്‍ ലീഗ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ മുംബൈ പടന്ന മുസ്ലിം ജമാഅത്ത് സെക്രട്ടറി , പടന്ന നടുവിലെ പള്ളി മഹല്ല് സെക്രട്ടറി, പടന്ന അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറര്‍ എന്നീ പദവികളില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."