HOME
DETAILS

നിക്ഷേപകര്‍ക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദിയിലെന്ന് എം.എ യൂസഫലി

  
October 30, 2025 | 2:29 AM

MA Yusuffali says Saudi Arabia is a great place for investors to make a profit

റിയാദ്: നിക്ഷേപകര്‍ക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സഊദി അറേബ്യയിലേതെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ സഊദി വിഷന്‍ 2030ന് വേഗത പകരുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ്, കരുത്തുറ്റ എകോണമി, മികച്ച അടിസ്ഥാന സൗകര്യം മികച്ച ഭരണ നേതൃത്വം, നിക്ഷേപ സൗഹൃദ നയങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. സൗദി വിഷന്‍ 2030ന് പിന്തുണയേകി 100 ലുലു സ്റ്റോറുകളെന്ന പ്രഖ്യാപനം മൂന്നുനാല് വര്‍ഷത്തിനകം പൂര്‍ണമായും യാഥാര്‍ഥ്യമാകും. നിലവില്‍ 71 സ്റ്റോറുകളാണ് സഊദിയില്‍ ലുലുവിനുള്ളത്. സഊദി സ്വദേശികള്‍ക്കും മികച്ച തൊഴിലവസരമാണ് ലുലു നല്‍കുന്നത്. നഗരാതിര്‍ത്തികളിലേക്കും ടൗണ്‍ഷിപ് വിപുലമാകുന്ന ഘട്ടത്തില്‍ ലുലുവും രാജ്യത്ത് മികച്ച വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും യൂസഫലി വ്യക്തമാക്കി.

ഡിജിറ്റല്‍വല്‍ക്കരണം, എ.ഐ, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ മികച്ച മുന്നേറ്റമാണ് സൗദി അറേബ്യ നടത്തുന്നത്. വ്യവസായ രംഗത്തും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാണ് ശ്രമിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ സൗദി വിഷന്‍ 2030ന് വേഗത പകരും. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഗോള കമ്പനികളുടെയും നിക്ഷേപകരുടെയും മികച്ച സാന്നിധ്യവും പുതിയ നിക്ഷേപ സാധ്യകളും ചര്‍ച്ചയായി റിയാദില്‍ നടന്ന ഒമ്പതാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെനാ മേഖലയുടെ, പ്രത്യേകിച്ചും സഊദി അറേബ്യയുടെ മികച്ച നിക്ഷേപ സാധ്യതകള്‍ക്ക് കരുത്തേകുന്നതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ്. മാറുന്ന നിക്ഷേപ സാധ്യകളും സാങ്കേതിക മുന്നേറ്റങ്ങളും, ജിയോ പൊളിറ്റിക്കല്‍ സാഹചര്യങ്ങളും ഉള്‍പ്പടെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവിലെ പാനല്‍ സെഷനുകളില്‍ ചര്‍ച്ചയായി. 


ജിയോ പൊളിറ്റിക്കല്‍ സാഹചര്യങ്ങള്‍ മികച്ചതാണെന്നത് മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുമെന്ന് റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാര്‍ട്ണര്‍ ഉമര്‍ അല്‍ മജ്ദൂല്‍ പറഞ്ഞു. ഗുഡ് ഗവേണന്‍സിന്റെ ഉദാഹരണമാണ് സഊദിയിലേതുന്നും, ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഈ ഭരണ മികവ് ഗുണം ചെയ്യുന്നുണ്ടെന്നും വിഷന്‍ ഇന്‍വെസ്റ്റ് ചീഫ് പോര്‍ട്ട്‌ഫോളിയോ ഓഫിസര്‍ അലി അയ്യൂബ് അഭിപ്രായപ്പെട്ടു. സ്വദേശി യുവത്വത്തിന്റെ മികവ് വ്യവസായ രംഗത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് ബി ക്യാപിറ്റല്‍ സഹ സ്ഥാപകനും സഹ സി.ഇ.ഒയുമായ രാജ് ഗാംഗുലി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. വിവിധ സെഷനുകളിലെ ചര്‍ച്ചയില്‍ ആഗോള കമ്പനികളുടെ മേധാവിമാര്‍ ഉള്‍പ്പടെ പങ്കെടുത്തു. നാല് ദിവസത്തെ സമ്മിറ്റില്‍ ചൈനീസ് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഒമ്പതിനായിരത്തില്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

The ninth Future Investment Initiative is underway in Riyadh, with a strong presence of global companies and investors and discussions on new investment opportunities. The Future Investment Initiative is strengthening the excellent investment potential of the MENA region, especially Saudi Arabia.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-സഊദി വിമാന യാത്ര എളുപ്പമാകും; സഊദിയയും എയർ ഇന്ത്യയും കരാറിൽ ഒപ്പുവച്ചു, ഫെബ്രുവരി മുതൽ സിംഗിൾ ടിക്കറ്റ് യാത്ര

Saudi-arabia
  •  2 days ago
No Image

ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ

International
  •  2 days ago
No Image

ജ്യേഷ്ഠ സഹോദരി സി.പി.എം വിട്ട് പോയതിൽ ദുഃഖമെന്ന് മന്ത്രി; സരിനും ശോഭന ജോർജും വന്നത് ഓർക്കണം; വിമർശകർക്ക് മറുപടിയുമായി ഐഷ പോറ്റി

Kerala
  •  2 days ago
No Image

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

National
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി ആറാടും, യുണൈറ്റഡിന് രക്ഷയില്ല; പ്രമുഖ ഫുട്ബോൾ പണ്ഡിറ്റ്

Football
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷത്തിനിടെ ഇസ്റാഈലിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് സംശയം

International
  •  2 days ago
No Image

എന്റെ റെക്കോർഡ് മെസ്സി തകർക്കട്ടെ; ആഗ്രഹം തുറന്നുപറഞ്ഞ് ജർമൻ ഇതിഹാസം

Football
  •  2 days ago
No Image

മെറ്റ തീവ്രവാദ പട്ടികയിൽ; വാട്‌സ്ആപ്പിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങി റഷ്യ; നടപടി ഈ വർഷം അവസാനത്തോടെ

International
  •  2 days ago
No Image

ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ

Cricket
  •  2 days ago
No Image

സൗദി സംഗീതത്തിന്റെ സ്വരം അല്‍ഉലയില്‍;  മാസ്റ്റര്‍ പീസ് പരിപാടി ജനുവരി 22-23 

Saudi-arabia
  •  2 days ago