HOME
DETAILS

2026ലെ വേള്‍ഡ് ട്രാഫിക്ക് ഉച്ചകോടി ദുബൈയില്‍; പറക്കും ടാക്‌സികളും ഡ്രൈവറില്ലാ കാറുകളും മുഖ്യ വിഷയം

  
October 30, 2025 | 2:38 AM

Flying taxis driverless cars to take centrestage at 2026 transport summit in Dubai

ദുബൈ: അടുത്ത വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര പൊതുഗതാഗത ഉച്ചകോടിക്ക് ദുബൈ ആതിഥേയത്വം വഹിക്കും. 2026 ഏപ്രില്‍ 21 മുതല്‍ 23 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (യു.ഐ.ടി.പി) ഉച്ചകോടി ''സുസ്ഥിരസ്മാര്‍ട്ട്, ജന കേന്ദ്രീകൃത പൊതുഗതാഗത സംവിധാനം'' കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു.

ദുബൈയിലെ ഡ്രൈവറില്ലാ ടാക്‌സികളും പറക്കും ടാക്‌സികളും പുറത്തിറക്കാന്‍ ഒരുങ്ങുന്ന സമയത്താണ് അടുത്ത വര്‍ഷത്തെ ആഗോള ഗതാഗതത്തിന് ആതിഥേയത്വം. ഓട്ടോണമസ് വാഹനങ്ങളിലോ, ആകാശ ടാക്‌സികളിലോ ആയിരിക്കും പ്രതിനിധികള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുകയെന്നും അധികൃതരെ ഉദ്ധരിച്ചുള്ള പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഉടന്‍ തന്നെ എയര്‍ ടാക്‌സി സേവനങ്ങള്‍ ലഭ്യമാകുമെന്നും, 'ഈ ഭാവി പദ്ധതികള്‍ എങ്ങനെ പ്രദര്‍ശിപ്പിക്കുമെന്നതിനെക്കുറിച്ച് ഞങ്ങള്‍ ഇപ്പോഴും ചര്‍ച്ചകളിലാണ്'' എന്നും ആര്‍.ടി.എ പൊതുഗതാഗത ഏജന്‍സി സി.ഇ.ഒയും യു.ഐ.ടി.പി ഗ്ലോബല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സമ്മിറ്റ് സംഘാടക സമിതി ചെയര്‍മാനായ അഹമ്മദ് ഹാഷിം ബഹ്‌റൂസിയന്‍ പറഞ്ഞു.

പറക്കും ടാക്‌സികളും ഓട്ടോണമസ് കാറുകളും ഇനി ഭാവിയുടേതല്ല. കാരണം, ഇപ്പോള്‍ നമുക്കവയുണ്ട്. ഞങ്ങള്‍ ഇവിടെ ചെയ്യുന്നത് നേതൃത്വം വഹിക്കുക എന്നതാണ്. ഈ വിഷയത്തില്‍ നേതൃ തലത്തിലാകുന്നതിലൂടെ ഞങ്ങള്‍ പഠിക്കുകയും മറ്റ് നഗരങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും ബഹ്‌റൂസിയന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ദുബൈ നവീകരണത്തിന്റെയും പരിവര്‍ത്തനാത്മക പുരോഗതിയുടെയും ഒരാഗോള മാതൃകയായി നിലകൊള്ളുന്നു. 2011ല്‍ ആദ്യ യു.ഐ.ടി.പി ഗ്ലോബല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ശേഷം 2026ല്‍ വരാനിരിക്കുന്ന പതിപ്പിനായി കാത്തിരിക്കുമ്പോള്‍, പൊതുഗതാഗതത്തിന്റെയും സ്മാര്‍ട്ട് മൊബിലിറ്റിയുടെയും പ്രധാന മേഖലകളില്‍ എമിറേറ്റ് ശ്രദ്ധേയവും തന്ത്രപരവുമായ നാഴികക്കല്ലുകളും അഭിലാഷകരമായ സംരംഭങ്ങളും നേടിയിട്ടുണ്ട്. 2006ല്‍ വെറും 6 ശതമാനമായിരുന്ന പൊതുഗതാഗതത്തിന്റെ പങ്ക് 2024ല്‍ 21.6 ശതമാനമായി ഗണ്യമായി വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബൈ യു.ഐ.ടി.പി ഉച്ചകോടി 2026ന് ആതിഥേയത്വം വഹിക്കുന്നത് നഗരത്തിന്റെ 'ചലനാത്മകതയുടെ ഭാവി രൂപപ്പെടുത്തുന്നതിനും സുസ്ഥിരവും, സ്മാര്‍ട്ടും, ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു പൊതുഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിനുമുള്ള ശ്രമങ്ങളെ' എടുത്തു കാണിക്കുന്നുവെന്നും ആര്‍.ടി.എ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ബോര്‍ഡ് ഡയരക്ടര്‍ ജനറലും ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

Dubai will host an international public transport summit next year, aiming to position the city as a leader in shaping the future of urban mobility through global collaboration, policy development, and innovative solutions. Scheduled for April 21-23, 2026, at Dubai World Trade Centre, the UITP (International Association of Public Transport) summit will focus on building “a sustainable, smart, and people-centred public transport system”, Dubai’s Roads and Transport Authority (RTA).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  3 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  3 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  3 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  3 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  3 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  3 days ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  3 days ago