HOME
DETAILS

'മറ്റു രാജ്യങ്ങളുടെ നീക്കങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു' റഷ്യക്ക് പിന്നാലെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ യു.എസ്; ഉടന്‍ പരീക്ഷണത്തിനൊരുങ്ങാന്‍ യുദ്ധകാര്യവകുപ്പിന് ട്രംപിന്റെ നിര്‍ദ്ദേശം

  
Web Desk
October 30, 2025 | 3:58 AM

after russia us plans nuclear weapons test following trumps directive to defense department

വാഷിങ്്ടണ്‍: ആണവായുധ പരീക്ഷണത്തിനുള്ള പടപ്പുറപ്പാടുമായി യു,.എസ്. ആണവ ശേഷിയുള്ളതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ റഷ്യ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസിന്റെ നീക്കം. യുദ്ധകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികള്‍ക്കൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് വ്യക്തമാക്കുന്നു. യുഎസ് 'നിശ്ചലമായി' നില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും അവരുടെ ആണവശേഷി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. റഷ്യ അടുത്തിടെ പ്രധാന ആയുധ നിയന്ത്രണ കരാറുകളില്‍ നിന്ന് പിന്മാറുകയും അവരുടെ നൂതന ആണവ ശേഷികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 

അതേസമയം, മറ്റു രാജ്യങ്ങളേക്കാളു കൂടുതല്‍ അമേരിക്കയിലുണ്ടെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ദി ട്രൂത്തില്‍ കുറിച്ചു. 

'മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ആണവായുധങ്ങള്‍ അമേരിക്കയിലുണ്ട്. എന്റെ ആദ്യ ടേമില്‍ തന്നെ നിലവിലുള്ള ആയുധങ്ങളുടെ പൂര്‍ണ്ണമായ നവീകരണവും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്' ട്രംപ്് കുറിച്ചു. 

'വിനാശകരമായ ശക്തി കാരണം, എനിക്ക് ആണവായുധ പരീക്ഷണം ചെയ്യാന്‍ വെറുപ്പായിരുന്നു, പക്ഷേ മറ്റ് മാര്‍ഗമില്ല. ആണവായുധ ശക്തിയുടെ കാര്യത്തില്‍ റഷ്യ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തായി വളരെ പിന്നിലുമാണ്, പക്ഷേ 5 വര്‍ഷത്തിനുള്ളില്‍ അത് തുല്യമാകും,' ട്രംപ് പറഞ്ഞു. 'മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികള്‍ കാരണം, നമ്മുടെ ആണവായുധങ്ങള്‍ തുല്യ അടിസ്ഥാനത്തില്‍ പരീക്ഷിക്കാന്‍ ഞാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ പ്രക്രിയ ഉടന്‍ ആരംഭിക്കും.'

'അവരുടെ തീരത്ത് തന്നെ' യു.എസ് ഒരു ആണവ അന്തര്‍വാഹിനി വിന്യസിച്ചിട്ടുണ്ടെന്ന് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. റഷ്യയുടെ സമീപകാല മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചത്. പൊസൈയ്ഡന്‍ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണാണ് പരീക്ഷിച്ചത്. ആണവോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന, ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈലും റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഏത് പ്രതിരോധ കവചത്തെയും തുളച്ചുകയറാന്‍ കഴിയുന്ന ആയുധമാണ് ഇതെന്നാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അവകാശപ്പെട്ടത്. 


ദക്ഷിണ കൊറിയയിലെ ബുസാനില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം. പെന്റഗണ്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ലെങ്കിലും സാധ്യതയുള്ള പരീക്ഷണ സ്ഥലങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് പ്രതിരോധ ഉദ്യോഗസ്ഥര്‍ ഈ ആഴ്ച അവസാനം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

the united states is preparing for a possible nuclear weapons test after former president donald trump reportedly instructed the defense department to get ready for trials. the move comes in response to russia’s recent actions, which washington claims are forcing them to act.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൻ അവൻ്റെ ക്ലബ്ബ് പൈതൃകം നശിപ്പിക്കുന്നു!'; സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ലിവർപൂൾ പരിശീലകനോട് റൂണി

Football
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ; വോട്ടെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Kerala
  •  6 days ago
No Image

'ബ്ലൂ വെരിഫിക്കേഷൻ നിങ്ങളെ രക്ഷിക്കില്ല': പണമടച്ചുള്ള വെരിഫിക്കേഷൻ വിശ്വാസ്യതയെ തകർക്കുന്നു; മുന്നറിയിപ്പുമായി യുഎഇയിലെ വിദഗ്ധർ

uae
  •  6 days ago
No Image

റഷ്യയുടെ 48 യുദ്ധവിമാനങ്ങൾ ഇറാൻ വാങ്ങുന്നു; 600 കോടി യൂറോയുടെ കരാറിലൊപ്പുവച്ചു

International
  •  6 days ago
No Image

ഫിഫ അറബ് കപ്പിൽ ചരിത്രം കുറിച്ച് ഫലസ്തീനും സിറിയയും; ഇരുടീമുകളും ക്വാർട്ടർ ഫൈനലിൽ 

qatar
  •  6 days ago
No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  6 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  6 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  6 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  6 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  6 days ago