കലയുടെ നവ മുകുളങ്ങള്‍ വിടര്‍ന്നു ; നവ്യാനുഭവമായി ബഡ്സ് സ്കൂള്‍ ഓണ വിരുന്ന്
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ നൂറ്റിപതിനഞ്ച് കുട്ടികള്‍ പഠിക്കുന്ന പെരിയ മഹാത്മ ബഡ്സ് സ്കൂളില്‍ തിരുവക്കോളി തിരൂര്‍ ഫ്രണ്ട്സ് യുവജന സമിതി ഒരുക്കിയ ഓണ വിരുന്ന് ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍ കൊണ്ട് നവ്യാനുഭവമായി.
കാഴ്ചകള്‍ അന്യമായ ആനന്ദിന്റെ ഭാവ ഗീതം സദസ്സില്‍ കണ്ണീര് വീഴ്ത്തി. കൂട്ടുകാര്‍ താങ്ങിപ്പിടിച്ച് സ്റ്റേജിലെത്തിച്ച വിജിഷയും വിജിത്തും വൈകല്യങ്ങള്‍ മറന്ന് പാടി.മുഹസിറിന്റെ മിമിക്രിയുമുണ്ടായിരുന്നു.
പെരിയ പി.എച്ച്.സി.യില്‍ ശുചീകരണ തൊഴിലാളികളായി നിയമനം ലഭിച്ച പൂര്‍വ വിദ്യാര്‍ഥികളായ ഷഫീഖ് റഹ്മാന്, പ്രശാന്ത് എന്നിവരും ബഡ്സ് കുട നിര്‍മാണ യൂനിറ്റിലെ തൊഴിലാളികളായ ആനന്ദ്, വൈശാഖ്, കൃഷേന്ദു എന്നിവരും വിവിധ പരിപാടികളില്‍ പങ്കെടുത്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ്.നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുവജന സമിതി വൈസ് പ്രസിഡന്റ് കെ.വി.സൈജു അധ്യക്ഷനായി.കൊടക്കാട് നാരായണന്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദാലി എന്നിവര്‍ മുഖ്യാതിഥികളായി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കൃഷ്ണന്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ കെ.വേലായുധന്, ഇന്ദിര ,ബിന്ദു,പഞ്ചായത്ത് സെക്രട്ടറി ദാമോദരന്‍, വാര്‍ഡ് മെമ്പര്‍ കുമാരന്, വിജയന് നല്ലത്ത്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ പേരൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്കൂള്‍ മുറ്റത്ത് പൂക്കളമിട്ടു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."