HOME
DETAILS

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന്‍ കുട്ടി 

  
Web Desk
October 30, 2025 | 6:05 AM

pm shri scheme decision was well considered protests by aiyf and aisf went overboard says v shivankutty

കൊല്ലം: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരായ എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രതിഷേധം അതിരുകടന്നെന്ന് ശിവന്‍ കുട്ടി കുറ്റപ്പെടുത്തി. എല്ലാം ആലോചിച്ചിട്ടാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഒപ്പിട്ട ശേഷം മരവിപ്പിക്കുന്നത് പ്രയോഗികമാണോ. ഫണ്ട് വാങ്ങിയ ശേഷം പദ്ധതി നടപ്പാക്കാതിരിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന് പറഞ്ഞ ശിവന്‍ കുട്ടി മന്ത്രി ഇടപെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പി.എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ഈയിടെ ശിവന്‍കുട്ടി പറഞ്ഞിരുന്നു. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠ വേണ്ടതില്ലെന്നുമാണ് അന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

''നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിര്‍ക്കും. പിഎം ശ്രീ എന്നത് കേരളത്തിലെ സ്‌കൂളുകള്‍ക്ക് അനിവാര്യമായ സംഗതിയല്ല. എന്നാല്‍ 47 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന വിഷയമാണ്. വിദ്യാര്‍ഥികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതിയില്‍ പെട്ടവര്‍ക്കും അര്‍ഹമായ 1500 കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ല'' എന്നായിരുന്നു അന്ന് മന്ത്രി നല്‍കിയ വിശദീകരണം.

 

kerala education minister v shivankutty stated that the decision to sign the pm shri scheme was taken after thorough consideration. he criticized the aiyf and aisf protests, saying they were excessive and unnecessary. the minister emphasized that the government acted in the best interest of the state’s education sector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  3 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  3 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  3 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  3 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  3 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  3 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  3 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  3 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  3 days ago