HOME
DETAILS

പിണറായി വിജയന്‍ ദോഹയില്‍; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം 12 വര്‍ഷത്തിന് ശേഷം

  
October 30, 2025 | 6:55 AM

Chief Minister Pinarayi Vijayan who left for a visit to Qatar landed in Doha

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ദോഹയില്‍ വിമാനമിറങ്ങി. ഖത്തര്‍ സമയം രാവിലെ ആറു മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ പ്രവാസി സംഘടനാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ഉച്ചയ്ക്ക് പ്രവാസി വ്യാപാര - വാണിജ്യ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഉച്ചക്ക് ഷറാട്ടന്‍ ഹോട്ടലില്‍ ആണ് പരിപാടി.

തുടര്‍ന്ന് വൈകുന്നേരം ആറുമണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അബു ഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളം ഉത്സവം പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കേരള ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഡോ. എം.എ യൂസഫലി, കേരള ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവര്‍ പങ്കെടുക്കും.

12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറിലെത്തുന്നത്.

Summary: Chief Minister Pinarayi Vijayan, who left for a visit to Qatar, landed in Doha



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  a day ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  a day ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  a day ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  21 hours ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  a day ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  a day ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  a day ago