പിണറായി വിജയന്‍ ദോഹയില്‍; ഒരു കേരളാ മുഖ്യമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം 12 വര്‍ഷത്തിന് ശേഷം
ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ദോഹയില്‍ വിമാനമിറങ്ങി. ഖത്തര്‍ സമയം രാവിലെ ആറു മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ പ്രവാസി സംഘടനാ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ഉച്ചയ്ക്ക് പ്രവാസി വ്യാപാര - വാണിജ്യ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. ഉച്ചക്ക് ഷറാട്ടന്‍ ഹോട്ടലില്‍ ആണ് പരിപാടി.
തുടര്‍ന്ന് വൈകുന്നേരം ആറുമണിക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അബു ഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളം ഉത്സവം പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കേരള ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഡോ. എം.എ യൂസഫലി, കേരള ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവര്‍ പങ്കെടുക്കും.
12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറിലെത്തുന്നത്.
Summary: Chief Minister Pinarayi Vijayan, who left for a visit to Qatar, landed in Doha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."