HOME
DETAILS

'പലതും ചെയ്തു തീര്‍ക്കാനുണ്ട്, ഒന്നിച്ച് പ്രവര്‍ത്തിക്കും' ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച 'അതിശയകരമെന്ന്' ട്രംപ്; ചൈനയുടെ താരിഫ് പത്ത് ശതമാനം വെട്ടിക്കുറച്ചു

  
Web Desk
October 30, 2025 | 7:10 AM

us cuts import tax on chinese goods by 10 after trumpxi meeting in busan

ബുസാന്‍: ചൈനയുടെ ഇറക്കുമതിക്ക് ചുമത്തിയ നികുതി പത്ത് ശതമാനം വെട്ടിക്കുറച്ച് യു.എസ്. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടത്തിയക കൂടിക്കാഴ്ചക്ക് പിന്നാലെയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് ചുമത്തിയ നികുതി 57 ശതമാനത്തില്‍നിന്ന് 47 ശതമാനമായി കുറഞ്ഞു.

2019ന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. ഷീയുമായുള്ള കൂടിക്കാഴ്ച മഹാവിജയമാണെന്ന് പറഞ്ഞ ട്രംപ്, അതിശയകരമെന്നാണ് കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. 

വ്യാപാരവും സാങ്കേതി വിദ്യയുമുള്‍പെടെ നിരവധി കാര്യങ്ങളില്‍ തീരുമാനമെടുത്തതായി യു.എസ് പ്രസിഡന്റ് അറിയിച്ചു. 
ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം വാഷിങ്ടണും ബീജിംഗും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളില്‍ ശക്തമായ മാറ്റമുണ്ടാവുമെന്നാണ് കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്. വലിയൊരു രാജ്യത്തിന്റെ ശക്തനായ നേതാവെന്ന് ഷീയെ വിശേഷിപ്പിച്ച ട്രംപ്, യു.എസ് സോയബീന്‍ ഇറക്കുമതി ചൈന പുനരാരംഭിക്കുകയും അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിരോധനം നീക്കുമെന്നും പറഞ്ഞു.

യു.എസിലെ വന്‍കിട ടെക് കമ്പനിയായ എന്‍വിഡിയയില്‍നിന്ന് ചിപ്പുകള്‍ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, എന്‍വിഡിയയുടെ ബ്ലാക് വെല്‍ എ.ഐ ചിപ്പുകളെ കുറിച്ചല്ല സംസാരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ചൈനക്ക് എ.ഐ ചിപ്പുകള്‍ നല്‍കുന്നതിനെതിരെ സ്വന്തം റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

അടുത്ത വര്‍ഷം ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തുടര്‍ന്ന് വ്യാപാര ചര്‍ച്ചകള്‍ക്ക് ഷീ യു.എസിലെത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഫ്‌ളോറിഡയിലോ പാം ബീച്ചിലോ വാഷിങ്ടണ്‍ ഡി.സിയോ ആയിരിക്കും ഷീയുമായുള്ള കൂടിക്കാഴ്ചയുടെ വേദിയെന്നും യു.എസിലേക്കുള്ള മടക്കയാത്രക്കിടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

 അതേസമയം, ചൈനയും തായ്‌വാനും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നില്ല. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.

ചൈനീസ് കയറ്റുമതിക്ക് ട്രംപ് കനത്ത നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവയിരുന്നു. വ്യാപാരം നിലക്കുന്നിടം വരെ എത്തി തര്‍ക്കം.
തുടര്‍ന്ന്  ചൈനയും യു.എസിനെതിരെ പ്രതികാര ചുങ്കം ചുമത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ അപൂര്‍വ ധാതുക്കളുടെ നിക്ഷേപമുള്ള ചൈന ഇവയുടെ കയറ്റുമതി അവസാനിപ്പിച്ചത് യു.എസിന്റെ ഇലക്ട്രിക് വാഹന, ഇലക്ട്രോണിക്‌സ് ഉത്പാദന മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. അതുപോലെ, ഏറ്റവും വലിയ ഉപഭോക്താവായ ചൈന സോയാബീന്‍ ഇറക്കുമതി നിര്‍ത്തിയത് യു.എസ് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു.

 

following a meeting between us president donald trump and chinese president xi jinping in busan, south korea, the united states announced a 10% reduction in import tax on chinese products. this move lowers the tariff rate from 57% to 47%, signaling a possible easing of trade tensions between the two countries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  3 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  3 days ago
No Image

ഉപതെരഞ്ഞെടുപ്പിലൂടെ വന്നു; പൊതു തെരഞ്ഞെടുപ്പ് കാണാതെ പടിയിറക്കം; രാഹുലിന്റെ രാഷ്ട്രീയ ജീവിതം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  3 days ago
No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  3 days ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  3 days ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

National
  •  3 days ago
No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  3 days ago