HOME
DETAILS

പരിശീലനത്തിനിടെ ഓസീസ് ക്രിക്കറ്റർക്ക് പന്ത് കൊണ്ട് ദാരുണാന്ത്യം

  
October 30, 2025 | 8:12 AM

australian teen cricketer ben austin dies after being struck by ball during training

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച്, പരിശീലനത്തിനിടെ പന്ത് കൊണ്ട് ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനായ ക്രിക്കറ്റർ ബെൻ ഓസ്റ്റിൻ മരിച്ചു. ഒരു ഓട്ടോമാറ്റിക് ബൗളിങ് മെഷീൻ ഉപയോഗിച്ച് നെറ്റ്‌സിൽ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം.

പ്രാദേശിക ക്ലബ്ബിനായി കളിക്കുന്ന ഓസ്റ്റിൻ ടി20 മത്സരത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പരിശീലനം നടത്തുന്നതിനിടെ പന്ത് തലയിലും കഴുത്തിലും ഗുരുതരമായി വന്ന് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച മരണം സംഭവിച്ചു. ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇത് ക്രിക്കറ്റ് ലോകത്തിന് ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു.

ഓർമ്മകളിലെ മരണം: ഫിൽ ഹ്യൂസും രമൺ ലാംബയും

ക്രിക്കറ്റ് ഗ്രൗണ്ടിലെ അപകടമരണങ്ങൾ ലോകത്തിന് പുതിയ അനുഭവമല്ല. ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസ്, ഇന്ത്യൻ താരം രമൺ ലാംബ എന്നിവരുടെ മരണങ്ങൾ ക്രിക്കറ്റ് ലോകത്തെ ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ്.

ഫിൽ ഹ്യൂസ് (2014): 2014 നവംബർ 25-ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് സൗത്ത് ഓസ്‌ട്രേലിയയും ന്യൂ സൗത്ത് വെയിൽസും തമ്മിലുള്ള ഷെഫീൽഡ് ഷീൽഡ് ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് ഹ്യൂസിന് പരിക്കേറ്റത്. പേസ് ബൗളർ ഷോൺ ആബട്ടിന്റെ ബൗൺസർ, ഹ്യൂസ് പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ഹെൽമറ്റിന്റെ സുരക്ഷയില്ലാത്ത ഭാഗത്ത് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഗ്രൗണ്ടിൽ വീണ താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രമൺ ലാംബ (1998): ഇന്ത്യൻ ഓപ്പണറായിരുന്ന രമൺ ലാംബയുടെ മരണം 1998-ലാണ്. ധാക്കയിൽ നടന്ന ക്ലബ് മത്സരത്തിൽ ഫീൽഡ് ചെയ്യുകയായിരുന്ന ലാംബയുടെ നെറ്റിയിൽ ബാറ്ററുടെ ഷോട്ട് കൊണ്ട പന്ത് ഇടിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  2 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  2 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  2 days ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

Kuwait
  •  2 days ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  2 days ago
No Image

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  2 days ago
No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  2 days ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 days ago