HOME
DETAILS

അബൂദബി: സായിദ് വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ല; എല്ലാ ചെക്ക്പോയിന്റുകളിലും ഫേസ് റെക്കഗ്‌നിഷൻ സംവിധാനം

  
October 30, 2025 | 11:25 AM

facial recognition system at zayed international airport to end queues at passport control

അബൂദബി: സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി പാസ്‌പോർട്ട് പരിശോധനയ്ക്കും ബോർഡിംഗ് ഗേറ്റുകൾക്കും മുന്നിൽ ക്യൂ നിൽക്കേണ്ടി വരില്ല. വിമാനത്താവളത്തിലെ എല്ലാ ചെക്ക്പോയിന്റുകളിലും ഫേസ് റെക്കഗ്‌നിഷൻ (മുഖം തിരിച്ചറിയൽ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ ബയോമെട്രിക് സംവിധാനം സ്ഥാപിച്ചു.

ഇതുവഴി, യാത്രക്കാർക്ക് നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. ഈ സൗകര്യം ഉടൻതന്നെ ട്രാൻസിറ്റ് യാത്രക്കാർക്കും ലഭ്യമാകും.

ട്രാൻസിറ്റ് യാത്ര എളുപ്പമാകും

അബൂദബിയിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ, അവർ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ ശേഖരിക്കും. അതിനാൽ, യാത്രക്കാർക്ക് അബൂദബിയിലെ ടെർമിനലിലൂടെ കാത്തുനിൽപ്പൊഴിവാക്കി വേഗത്തിൽ കടന്നുപോകാൻ സാധിക്കും. ക്യൂവിലെ സമയം ലാഭിക്കുന്നതിലൂടെ വിമാനത്താവളത്തിലെ മറ്റ് സൗകര്യങ്ങൾ ആസ്വദിക്കാൻ യാത്രക്കാർക്ക് കൂടുതൽ സമയം ലഭിക്കും.

മുഴുവൻ പോയിന്റുകളിലും ഉടൻ നടപ്പാക്കും

അബൂദബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനി വ്യക്തമാക്കിയത് പ്രകാരം, ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം വേഗമേറിയതും, തടസ്സങ്ങളില്ലാത്തതുമാണ്.

"ഒമ്പത് പ്രധാന പോയിന്റുകളിൽ (ടച്ച്‌പോയിന്റുകൾ) അഞ്ചിലും നിലവിൽ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കി കഴിഞ്ഞു. ശേഷിക്കുന്ന നാല് പോയിന്റുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്," എലീന സോർലിനി പറഞ്ഞു. 

"ട്രാൻസ്ഫർ യാത്രക്കാർക്കുള്ള സംവിധാനമാണ് അടുത്ത ലക്ഷ്യം. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടക്കുന്നുണ്ട്. അടുത്ത വർഷത്തോടെ ഒമ്പത് പോയിന്റുകളിലും ഈ സേവനം പൂർണ്ണമായി നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." അവർ കൂട്ടിച്ചേർത്തു.

Long queues at passport control and boarding gates are expected to become a thing of the past at Zayed International Airport as a new biometric system using facial recognition technology has been installed across all passenger checkpoints. This system will enable faster and seamless processing for travelers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  2 days ago
No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  2 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  2 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  2 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  2 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  2 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  2 days ago