ദുബൈയിൽ നിന്ന് നാട്ടിലേക്ക് എത്ര ഗ്രാം സ്വർണം കൊണ്ടുവരാം?
ദുബൈ: ആഗോളതലത്തിൽ തന്നെ സ്വർണ്ണവിലയുടെ റെക്കോർഡ് വില ഇടിഞ്ഞതോടെ അവധിക്കാല യാത്രാ സീസണിൽ ദുബൈയിലെ ഗോൾഡൻ സൂഖുകൾ (സ്വർണ്ണവിപണികൾ) വീണ്ടും ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുകയാണ്. കുറഞ്ഞ വിലയും വൈവിധ്യമാർന്ന ഡിസൈനുകളും ആകർഷിക്കുന്ന ഈ നഗരത്തിൽ ഷോപ്പിംഗ് തുടങ്ങുന്ന ഓരോരുത്തരും ഒരേ ചോദ്യം തന്നെ ചോദിക്കുന്നു, തീരുവയില്ലാതെ എത്ര ഗ്രാം സ്വർണ്ണം ഇന്ത്യയിലേക്ക് കൊണ്ടുപോകാം?
ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങൾ പ്രകാരം, വിദേശയാത്രയിൽ നിന്ന് മടങ്ങുന്ന പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെ (₹50,000 വരെ വിലയുള്ള) സ്വർണ്ണാഭരണങ്ങൾ ഡ്യൂട്ടി ഫ്രീയായി കൊണ്ടുപോകാം. സ്ത്രീകൾക്ക് ഇതിന്റെ ഇരട്ടിയളവ്—40 ഗ്രാം വരെ (₹1 ലക്ഷം വരെ വിലയുള്ള) നാട്ടിലേക്ക് കൊണ്ടുപോകാനാകും. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമ്മാനമോ ആഭരണമോ ആയി 40 ഗ്രാം വരെ കൊണ്ടുപോകാം, പക്ഷേ ഇതിന്റെ ശരിയായ രേഖകൾ (ഇൻവോയ്സ്, പ്യൂരിറ്റി സർട്ടിഫിക്കറ്റ്) കാണിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഈ ഇളവ് ആഭരണങ്ങൾക്ക് മാത്രമുള്ളതാണെന്നാണ്. നാണയങ്ങളോ ബാറുകളോ ഇതിൽപ്പെടില്ല.
ആറ് മാസത്തിലധികം വിദേശത്ത് തങ്ങിയവർക്ക് കൂടുതൽ ആനുകൂല്യമുണ്ട്. തീരുവയടച്ചാൽ ഒരു കിലോഗ്രാം വരെ സ്വർണ്ണം (ആഭരണങ്ങളും നാണയങ്ങളും ബാറുകളും) കൊണ്ടുവരാം. ഡ്യൂട്ടി ഫ്രീ പരിധിക്ക് അധികമായ തുകകൾക്ക് സ്ലൈഡിംഗ് സ്കെയിൽ നികുതിയടക്കണം. ചെറിയ അധിക അളവുകൾക്ക് ഏകദേശം 3%, മിതമായ അളവിന് 6%, 100 ഗ്രാമിന് മുകളിൽ 10% വരെ. പക്ഷേ, ഇളവ് പരിധി കടക്കുന്നവർ ഇന്ത്യൻ വിമാനത്താവളങ്ങളിലെ 'റെഡ് ചാനൽ' ഇക്കാര്യം ഡിക്ലയർ ചെയ്യണം. ഇക്കാര്യം ഡിക്ലയർ ചെയ്യാതിരുന്നാൽ 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം കണ്ടുകെട്ടലും പിഴയും നിയമ നടപടികളും നേരിടേണ്ടിവരും.
യാത്രക്കാരുടെ താമസ കാലയളവ് അനുസരിച്ച് നിയമങ്ങൾ വ്യത്യാസപ്പെടാമെന്നാണ് ദുബൈയിലെ ജ്വലറി വ്യാപാരികൾ പറയുന്നത്. "ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നതിനുള്ള അനുവദനീയ പരിധികൾ വ്യക്തിഗത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക വെബ്സൈറ്റുകളിലോ കസ്റ്റംസ് അധികാരികളുമായോ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുക. നിയമങ്ങൾ ഇടയ്ക്കിടെ മാറാറുണ്ട്," ഒരു പ്രമുഖ ജ്വലറി ഔട്ട്‌ലെറ്റിന്റെ മാനേജർ പറഞ്ഞു.
ദുബൈയിലെ സ്വർണ്ണവിപണി ഇന്ത്യക്കാർക്ക് എപ്പോഴും പ്രത്യേകം ആകർഷണീയമാണ്. ഇവിടെ കുറഞ്ഞ ഇറക്കുമതി തീരുവയും GST ഇല്ലായ്മയും കാരണം വിലകൾ ഇന്ത്യയേക്കാൾ മത്സരാധിഷ്ഠിതമാണ്. ആഗോള സ്പോട്ട് റേറ്റുകളോട് അടുത്ത് നിൽക്കുന്ന ചില്ലറ വിലകൾ, വിവാഹ-ഉത്സവ സീസണുകളിൽ ഡിമാൻഡ് വർധിപ്പിക്കുന്നു.
എന്നാൽ സ്വർണ്ണം വാങ്ങുമ്പോൾ ജാഗ്രത പാലിക്കണം. ഹാൾമാർക്കുകൾ പരിശോധിക്കാനും എല്ലാ ദിവസവും സ്വർണ്ണ നിരക്ക് ട്രാക്ക് ചെയ്യാനും പണിക്കൂലി മനസ്സിലാക്കാനും റിട്ടേൺ പോളിസികൾ വായിക്കാനും വിദഗ്ധർ കസ്റ്റമ്മേസിനെ ഉപദേശിക്കുന്നു. പ്രത്യേകിച്ച് ഒന്നിലധികം ട്രിപ്പുകളിൽ സ്വർണ്ണം വാങ്ങുന്നവർ കസ്റ്റംസ് നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.
"വിനോദസഞ്ചാരികൾ ഇവിടെ മത്സര വിലയും ഡിസൈൻ ഓപ്ഷനുകളും കണ്ടെത്തുന്നു. പക്ഷേ, ഇന്ത്യയിലെത്തുമ്പോൾ നിയമങ്ങൾ ലംഘിക്കാതിരിക്കാൻ ഉറപ്പാക്കുക," ഒരു വ്യാപാരി പറഞ്ഞു. സ്വർണ്ണത്തിന്റെ തിളക്കം ആസ്വദിക്കുമ്പോൾ, നിയമത്തിന്റെ ചട്ടക്കൂട് മറന്നുപോകാതിരിക്കുക, അതാണ് യാത്രയുടെ യഥാർത്ഥ സുഗന്ധം, ഒരു വ്യാപാരി വ്യക്തമാക്കി.
discover india's 2025 gold import limits from dubai: duty-free 20g for men (₹50k), 40g for women (₹1lakh), up to 1kg with 6% duty for nris. tips on jewelry, bars, and avoiding penalties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."