വീഡിയോ കോളിനിടെ ഭാര്യയുമായി തർക്കം; പിന്നാലെ സഊദിയിൽ ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു
റിയാദ്: നാട്ടിലുള്ള ഭാര്യയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ തർക്കിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മുസഫർനഗരിൽ നിന്നുള്ള 24 കാരനായ മുഹമ്മദ് അൻസാരിയാണ് ജീവനൊടുക്കിയത്.
ഒക്ടോബർ 26-ന് ഭാര്യ സാനിയയുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കം ഉടലെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് റിയാദിലെ താമസസ്ഥലത്തെ മേൽക്കൂരയിൽ യുവാവ് തൂങ്ങിമരിച്ചത്.
സംഭവത്തിന് പിന്നാലെ യുവാവിന്റെ ഭാര്യ ഇക്കാര്യം സഊദിയിലെ ബന്ധുക്കളെ അറിയിച്ചു. ഇവർ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. മൃതദേഹം മുസഫർനഗറിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുവായ അംജദ് അലി പറഞ്ഞു. ഈ വർഷം ആദ്യം ഏപ്രിൽ 7-ന് ഭോപ്പ ഗ്രാമത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. രണ്ടര മാസം മുമ്പാണ് അൻസാരി ജോലി ആവശ്യാർത്ഥം സഊദി അറേബ്യയിൽ എത്തിയത്.
റിയാദിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കുകയാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ദമ്പതികൾ തമ്മിൽ തർക്കമുണ്ടായ വിഷയം ഉൾപ്പെടെ, കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, ഈ വർഷം ജൂണിൽ സഊദിയിൽ ഹൃദയാഘാതം മൂലം മരിച്ച വിസ്ലാവത് ബാബിയയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെടി രാമറാവു (കെടിആർ) ഇടപെട്ടിരുന്നു. ഷാദ്‌നഗർ നിയോജകമണ്ഡലത്തിലെ ഹെംലനായക് താണ്ടയിൽ നിന്നുള്ള കർഷകനും ബിആർഎസ് അനുഭാവിയുമായ ബാബിയ ഒരു വർഷം മുമ്പാണ് ജോലി ആവശ്യാർത്ഥം സഊദിയിൽ എത്തിയത്.
മുൻ എംഎൽഎ അഞ്ജയ്യ യാദവ് കെ.ടി.ആറിനെ അറിയിച്ചതിനെത്തുടർന്ന്, രാമറാവു ഉടൻ തന്നെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും സഹായത്തിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുകയുമായിരുന്നു.
24-year-old aas mohammad ansari from muzaffarnagar, up, hangs himself in riyadh on oct 26 during fight with wife sania over video call. family seeks embassy help for body repatriation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."