മുൻ മന്ത്രിയുമായി സംസാരിക്കണമെന്ന് ആവശ്യം; 17 കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലിസിന്റെ വെടിയേറ്റ് മരിച്ചു
മുംബൈ: പുതിയ സിനിമയുടെ ഓഡിഷനെന്ന് തെറ്റിദ്ധരിപ്പിച്ച് 17 കുട്ടികളെ സ്റ്റുഡിയോയിൽ ബന്ദിയാക്കിയ യുവാവ് പൊലിസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുംബൈയിലെ പവായിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം അരങ്ങേറിയത്. മുൻ വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
ഓഡിഷനു വേണ്ടി നൂറിലധികം കുട്ടികൾ സ്റ്റുഡിയോയിൽ എത്തിയിരുന്നുവെങ്കിലും, 17 പേരെ മാത്രം അവിടെ നിർത്തി മറ്റുള്ളവരെ പറഞ്ഞുവിടുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും എയർ ഗണ്ണിന്റെ വെടിയൊച്ച ശബ്ദം കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുട്യൂബർ എന്ന് പരിചയപ്പെടുത്തിയ രോഹിത് ആര്യയാണ് കുട്ടികളെ ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ദി നാടകത്തിന് പിന്നാലെ ഇയാൾ ഒരു വീഡിയോ സന്ദേശവും പുറത്തുവിട്ടു.
"ഞാനൊരു തീവ്രവാദിയല്ല, പണത്തിനായുള്ള ഡിമാൻ്റുമില്ല, എന്നാൽ ചില ന്യായമായ കാര്യങ്ങൾ മുൻ വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കാനുണ്ട്. അതിന് അവസരമൊരുക്കിയില്ലെങ്കിൽ കുട്ടികളും താനും മരിക്കും" എന്നായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
ഇയാൾക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും, ഫയർഫോഴ്സ് സംഘങ്ങളും സാഹസികമായാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.
പൊലിസുമായി നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ രോഹിത് ആര്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാഗ്പൂരിൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെൻഡർ ജോലികൾ ചെയ്ത വകയിൽ 80 ലക്ഷം രൂപയോളം ലഭിക്കാനുണ്ടായിരുന്നു. ഈ തുക ലഭിക്കുന്നതിനായി മുൻ വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിക്കണമെന്നായിരുന്നു ഇയാളുടെ പ്രധാന ആവശ്യം. ടെൻഡർ ജോലികൾ നിലവിലുണ്ടായിരുന്നുവെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിട്ടുണ്ട്.
A youth who allegedly held 17 children hostage at a studio in Mumbai's Powai area died following an encounter with the police. The man, identified as Rohit Arya, lured the children under the pretense of a film audition. His main demand was to speak with a former education minister regarding an outstanding payment of around ₹80 lakh for contract work. The police and fire brigade rescued the children after breaking into the studio. Authorities stated that Arya, a YouTuber, appeared to have some mental health issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."