ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്: ജൻ സൂരജ് പ്രവർത്തകൻ കൊല്ലപ്പെട്ടു
പറ്റ്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറ്റ്നയിലെ മൊകാമയിൽ നടന്ന വെടിവയ്പിൽ ജൻ സൂരജ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.
മൊകാമയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ ദുലാർചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. നവംബർ 6, 11 തീയതികളിലാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14-നാണ് ഫലപ്രഖ്യാപനം. ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് വിഭാഗങ്ങളുടെ വാഹനവ്യൂഹങ്ങൾ പരസ്പരം കടന്നുപോകുന്നതിനിടെ, ഒരു വിഭാഗം എന്തോ പ്രശ്നത്തിൻ്റെ പേരിൽ മറുവശത്തേക്ക് വെടിയുതിർക്കുകയും അവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിക്കുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്" സംഭവത്തെക്കുറിച്ച് സംസാരിച്ച സബ് ഡിവിഷണൽ പൊലിസ് ഓഫീസർ (ബർഹ്-2) അഭിഷേക് സിംഗ് വ്യക്തമാക്കി.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സിംഗ് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ നടന്ന അക്രമം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
tragic bihar election shooting: jan suraj worker dular chand yadav killed in gunfire during mokama rally for candidate piyush priyadarshi. locals blame jd(u); tejashwi yadav slams nda lawlessness as police probe mysterious death on oct 30, 2025.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."