കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ
ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) കൊല്ലപ്പെട്ടു. സംഭവത്തിൽ, പ്രതിയായ കെയ്ൽ പാപ്പിനെ (40) എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 19-നാണ് അക്രമം നടന്നത്. അർവി സിങ് സാഗൂ കാമുകിക്കൊപ്പം ഭക്ഷണം കഴിച്ച് ഹോട്ടലിൽ നിന്ന് മടങ്ങാൻ തുടങ്ങവെയാണ് സംഭവം. പാർക്ക് ചെയ്ത കാറിൽ കെയ്ൽ പാപ്പിനെ എന്നയാൾ മൂത്രമൊഴിക്കുന്നത് കണ്ട അർവി ചോദ്യം ചെയ്തതോടെ പ്രകോപിതനായ പാപ്പിനെ, "താൻ എന്താണ് ചെയ്യുന്നത്" എന്ന് ചോദിച്ച അർവിയെ ആക്രമിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. "എനിക്ക് ഇഷ്ടമുള്ളത് ചെയ്യും" എന്ന് പറഞ്ഞാണ് പ്രതി ആക്രമണം നടത്തിയതെന്ന് അർവിയുടെ കാമുകി പൊലിസിനോട് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ അർവിയെ ഉടൻ തന്നെ കാമുകി എമർജൻസി നമ്പറിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ത്യൻ വംശജനായ അർവി സിങ് സാഗൂ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയായിരുന്നു. സംഭവത്തിൽ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
Arvi Singh Sagoo (55), an Indian-origin Canadian businessman, was fatally assaulted in Edmonton, Canada, on October 19 after he confronted a man who was urinating on his car.
Sagoo and his girlfriend were returning to their vehicle when the incident occurred. When Sagoo questioned the man, identified as Kyle Papin (40), Papin allegedly struck him in the head, causing him to fall. Sagoo was rushed to the hospital but succumbed to his injuries five days later on October 24. Police have arrested Kyle Papin, who was initially charged with aggravated assault, with additional charges expected following Sagoo's death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."