HOME
DETAILS

ഉംറ വിസ നിയമത്തില്‍ മാറ്റം: ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം സൗദിയില്‍ എത്തിയില്ലെങ്കില്‍ അസാധു; വിസാ എന്‍ട്രി കാലാവധി ഒരുമാസമായി കുറച്ചു | Umrah Visa

  
October 31, 2025 | 2:09 AM

Saudi cuts Umrah entry visa validity period to one month

റിയാദ്: ഉംറ തീര്‍ഥാടകരുടെ എന്‍ട്രി വിസയുടെ കാലാവധി സൗദി അറേബ്യ ഒരു മാസമായി കുറച്ചു. മുന്‍പുണ്ടായിരുന്ന മൂന്ന് മാസത്തെ വിസാ സാധുത ഇനി മുതല്‍ വിസാ അനുവദിച്ച തീയതി മുതല്‍ ഒരു മാസം മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ഉംറ വിസാ നിബന്ധനകള്‍ പ്രകാരം, വിസ ഇഷ്യൂ ചെയ്ത തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകര്‍ സൗദിയില്‍ പ്രവേശന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പക്ഷം ആ വിസ സ്വയമേവ റദ്ദാക്കപ്പെടും. എന്നാല്‍ തീര്‍ത്ഥാടകന്‍ സൗദിയിലെത്തിക്കഴിഞ്ഞാല്‍ മൂന്ന് മാസം (90 ദിവസം) വരെ രാജ്യത്ത് തങ്ങാമെന്നുള്ള നിലവിലുള്ള നിയമത്തില്‍ മാറ്റമില്ല. അടുത്ത ആഴ്ച മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍അറബിയ റിപ്പോര്‍ട്ട് ചെയ്തു. 

ഗള്‍ഫ് മേഖലയില്‍ ചൂട് കുറഞ്ഞതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടകരുടെ വരവ് കുത്തനെ ഉയരുമെന്ന് കണക്കാക്കുന്നതിനാലാണ് ഈ തീരുമാനമെന്ന് നാഷണല്‍ കമ്മറ്റി ഫോര്‍ ഉംറാ ആന്‍ഡ് വിസിറ്റിലെ ഉപദേഷ്ടാവ് അഹ്മദ് ബജൈഫര്‍ പറഞ്ഞു. മക്കയും മദീനയും കനത്ത തിരക്കില്‍പ്പെടുന്നത് നിയന്ത്രിക്കാനും തീര്‍ത്ഥാടകരുടെ സേവനം മെച്ചപ്പെടുത്താനും ഈ മാറ്റം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉംറാ സീസണ്‍ ജൂണ്‍ ആദ്യം ആരംഭിച്ചതിന് ശേഷം ഇതുവരെ വിദേശ തീര്‍ത്ഥാടകര്‍ക്ക് നാല് മില്ല്യണില്‍ അധികം ഉംറ വിസകള്‍ ആണ് സൗദി അനുവദിച്ചത്. വെറും അഞ്ച് മാസത്തിനുള്ളില്‍ തന്നെ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ഉംറാ തീര്‍ത്ഥാടകര്‍ എത്തിയ സീസണായി ഇത് മാറുകയും ചെയ്തു. 

Saudi Arabia has reduced the validity period for the entry visa for Umrah from three months to one month from the date of issuance. However, the validity period for the stay after the pilgrim's arrival in Saudi Arabia remains unchanged at three months, Al-Arabiya reported quoting sources from the Ministry of Hajj and Umrah.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ'  നായ്‌സ്‌നേഹികളോട് സുപ്രിം കോടതി

National
  •  a day ago
No Image

പാർട്ടി ദുഃഖം നൽകി! സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു

Kerala
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും

Kerala
  •  a day ago
No Image

2026 ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ മാറ്റങ്ങൾ വന്ന വർഷം; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയുൾപ്പെടെ പ്രധാന മാറ്റങ്ങൾ

qatar
  •  a day ago
No Image

'നിരാശാജനകം' ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി  മുന്‍ ജഡ്ജിമാര്‍

National
  •  a day ago
No Image

കണ്ണൂരിൽ റിട്ടയേർഡ് ബാങ്ക് മാനേജരെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ നീക്കം; പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു, പിടിമുറുക്കി തട്ടിപ്പ്

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ്: ഓണക്കൂർ വാർഡ് നിലനിർത്തി എൽഡിഎഫ്, പായിമ്പാടം വാർഡിൽ യുഡിഎഫ്

Kerala
  •  2 days ago
No Image

എൽഡിഎഫിൽ നിന്ന് വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് വിജയം; ബിജെപിയ്ക്ക് നിരാശ

Kerala
  •  2 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി; പുറത്ത് വന്‍പ്രതിഷേധം

Kerala
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  2 days ago