പെരുന്നാള്‍ ആഘോഷം ത്യാഗ നിര്‍ഭരമാകണം; സംയുക്ത ജമാഅത്ത്
കാഞ്ഞങ്ങാട്: സമാഗതമായ ബലി പെരുന്നാള്‍ ആഘോഷം ത്യാഗ നിര്‍ഭരമായി ആഘോഷിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കമ്മറ്റി പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അംഗ മഹല്ലുകളിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ദേശ, ഭാഷ, വേഷ ഭേദങ്ങള്‍ക്കതീതമായി വിശ്വ മാനവികതയുടെ വിളംബരമായിത്തീര്‍ന്ന ഹജ്ജിന്റെ ആത്മാവായ അറഫാ സംഗമത്തിന് സമാപനം കുറിച്ചും കടന്ന് വരുന്ന ബലി പെരുന്നാള്‍ ആ ഘോഷം അതിന് നിമിത്തമാകുന്ന തത്വശാസ്ത്രങ്ങളെ ഹൃദയത്തില്‍ ആവാഹിച്ച് കൊണ്ടുള്ളതാകണം.സമാധാനവും ക്രമവും കാരുണ്യവുമാണ് മതത്തിന്റെ ആത്മസത്ത. മതത്തിലെ ആഘോഷങ്ങള്‍ ആ ആത്മസത്തയെ ഉള്‍ക്കൊള്ളാനും അതിനെ സഹോദര സമുദായങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഉതുകുന്നതുമാകണം. അതിന് വിഘാതമാകുന്ന കര്‍മ്മങ്ങള്‍ എന്തായാലും അവ പെരുന്നാളിന്റെ മഹിതമാര്‍ന്ന സന്ദേശത്തിന്റെ നിരാകരണമാണെന്ന് എല്ലാവരും മനസിലാക്കുകയും പുതിയ തലമുറയെ ബോധ്യപ്പെടുത്തുകയും വേണം.
പരസ്പര സ് നേഹവും സഹകരണവും മൈത്രിയും ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കപ്പെടേണ്ട വര്‍ത്തമാന കാല സാഹചര്യത്തെ തിരിച്ചറിയുകയും അവയു ടെ പ്രചാരണം സ്വയമേറ്റെടുക്കുകയും ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കണം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവിധ ജനവിഭാഗങ്ങളെയും സംഘടനകളെയും ശത്രുക്കളാക്കി തീര്‍ക്കുകയും കലാപങ്ങളിലേക്കു നയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഊഹാ പോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. സമൂഹത്തിന്റെ സുസ്ഥിതിക്ക് വിഗ്‌നം വരുത്തുന്ന ഏതുവിധം പ്രവര്‍ത്തനങ്ങളെയും അത് ആരില്‍ നിന്നായാലും എതിര്‍ക്കാന്‍ എല്ലാവിധ ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചും, സാമൂഹിക സൗഹൃദം വിപുലമാക്കിയും ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്രയമേകിയും ആഘോഷങ്ങളെ അര്‍ത്ഥ വാര്‍ത്താകുവാന്‍ എല്ലാ വരും ശ്രമിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."