HOME
DETAILS

ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്; ലോകം വീണ്ടും ആണവ പന്തയത്തിലേക്ക്

  
October 31, 2025 | 3:31 AM

Trump orders nuclear weapons test world once again in nuclear race

വാഷിങ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് അടിയന്തര ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ട് ട്രംപ്. ഇതര ആണവ ശക്തികളുമായി കിടപിടിക്കുന്ന രീതിയിൽ ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് നിർദേശം നൽകിയതായി ട്രംപ് വ്യക്തമാക്കി.

അന്തർവാഹിനിയിൽ നിന്ന് തൊടുക്കാവുന്നതും ആണവോർജത്തിൽ പ്രവർത്തിക്കുന്നതുമായ പോസൈഡൺ ടോർപ്പിഡോ മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ വെളിപ്പെടുത്തിയിരുന്നു. ഉക്രൈനുമായുള്ള സംഘർഷത്തിൽ ട്രംപ് ഭരണകൂടം നിലപാട് കൂടുതൽ കടുപ്പിക്കുന്നതിനിടെയാണ് റഷ്യയുടെ നീക്കം.
ഒക്ടോബർ 21ന് പുതിയ ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണത്തിലൂടെയും ഒക്ടോബർ 22ന് ആണവ വിക്ഷേപണ പരിശീലനങ്ങളിലൂടെയും മേഖലയിലെ തങ്ങളുടെ കരുത്ത് ഉയർത്തിക്കാട്ടാനായിരുന്നു റഷ്യയുടെ ശ്രമം. ഇതിന് പിന്നാലെയാണ് സമാനമായ രീതിയിൽ തയാറെടുക്കാൻ ട്രംപ് യു.എസ് യുദ്ധവകുപ്പിന് നിർദേശം നൽകിയത്.
1992ലാണ് അമേരിക്ക അവസാനമായി ആണവായുധം പരീക്ഷിച്ചത്. പുതിയ ആണവായുധങ്ങൾ എങ്ങനെ പ്രവർത്തിക്കുമെന്നും പഴയവ പ്രവർത്തന സജ്ജമാണോയെന്നും പരിശോധിച്ച് ഉറപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇത്തരം പരീക്ഷണങ്ങൾ. റഷ്യക്കും ചൈനക്കും മേൽ അപ്രമാദിത്വം തെളിയിക്കുകകൂടിയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

1945 ജൂലൈയിൽ ന്യൂ മെക്‌സിക്കോയിലെ അലമോഗോർഡോയിൽ 20 കിലോടൺ അണുബോംബ് പരീക്ഷിച്ചുകൊണ്ട് അമേരിക്കയാണ് ലോകത്ത് ആണവപന്തയത്തിന് തുടക്കംകുറിച്ചത്. തുടർന്ന്, രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ 1945 ഓഗസ്റ്റിൽ ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തിൽ ആണവായുധ വിരുദ്ധ നീക്കങ്ങൾ സജീവമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  13 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  13 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  13 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  13 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  13 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  13 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  13 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  13 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  13 days ago